// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 17, 2018 Saturday
അഭിപ്രായവോട്ടെടുപ്പ് അമേരിക്കയിൽ ആരംഭിച്ച കഴിഞ്ഞ 75 വർഷങ്ങൾക്കുള്ളില്‍, ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളായി പുതിയ സർവ്വേയിൽ വിലയിരുത്തപ്പെട്ടിരിക്കുന്നു.
അതേസമയം, ട്രംപിന്‍റെ മുൻഗാമിയായ ബാരക് ഒബാമ ഏറ്റവും ജനപ്രിയരായ പ്രസിഡന്റുമാരുടെ പട്ടികയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഏറ്റവും മോശമായ പ്രസിഡന്റുമാരുടെ 1: 10 എന്ന തോതിൽ കണക്കാക്കിയ പട്ടികയിൽ, ട്രംപിന്‍റെ സ്ഥാനം വളരെ താഴെയാണ്: ലിൻഡൻ ജോൺസനും, റിച്ചാർഡ് നിക്സനും മുന്നിൽ താഴത്തുനിന്ന് മൂന്നാമനാണ് ട്രംപ്.
ജനപ്രീതിയില്‍, ഒബാമയുടെ റേറ്റിംഗ് 6.15 ആണ് സർവ്വേയിൽ: റൊണാൾഡ് റീഗൻ (6.29), ജോൺ എഫ് കെന്നഡി (6.56) എന്നിവരുടെ നിലവാരത്തിന്ന് തൊട്ടു പിന്നില്‍.
വോട്ടർമാരിൽ നല്ലൊരു ശതമാനം ഒബാമ പ്രസിഡന്റ് പദവിയിൽ വൈറ്റ് ഹൌസിലിരിക്കുന്നത് ഇന്നും ആഗ്രഹിക്കുന്നവരാണ്.
എന്നാൽ ട്രംപ് സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിൽ ഏറ്റവും മികച്ച പിന്തുണയുള്ള (7.20) പ്രസിഡന്റ്മാരിലൊരാളായി -- റീഗൻ (8.03), ജോർജ് ബുഷ് (6.73) -- എന്നിവര്‍ക്ക് ഒപ്പം സ്ഥാനം പിടിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയിൽ ഒബാമയെ പിന്തുണക്കുന്നവരുടെ അഭിപ്രായത്തില്‍ അദ്ദേഹം ജനപ്രീതിയിൽ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന പ്രസിഡന്റാണ് (8.65). ബിൽ ക്ലിന്റൺ (7.19), കെന്നഡി (7.09) എന്നിവരെക്കാൾ മുന്നിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഓൺലൈൻ സർവ്വേയിലൂടെയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
തിങ്കളാഴ്ച അമേരിക്കയിൽ ആഘോഷിക്കാനിരിക്കുന്ന പ്രസിഡന്റ് ദിനത്തിന് തൊട്ടു പിന്നാലെയാണ് ട്രാംപിന്‍റെ “മോശം പ്രകടനത്തെ” എടുത്തുപറയുന്ന ഈ സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ ദിനത്തിൽ ആയിരക്കണക്കിന് പേർ തെരുവിലിറങ്ങി, "ഇത് എന്‍റെ പ്രസിഡന്റ് ദിനമല്ല" എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു.