// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 14, 2018 Wednesday
ഫേസ്ബുക്ക് വയസ്സായ ആളുകളുടെ അരങ്ങായി മാറുന്ന മട്ടാണ്. കൗമാരക്കാർക്കും യുവാക്കൾക്കും അതിനോട് പ്രിയം കുറഞ്ഞു വരുന്നതായി പുതിയൊരു സർവ്വേ കാണിക്കുന്നു. അതേ സമയം, 55 കഴിഞ്ഞവര്‍ക്ക് മാർക് സുക്കർബർഗിന്‍റെ സോഷ്യൽ നെറ്റ്‌വർക്കിനോട് താല്പര്യം കൂടിവരുകയുമാണ്.
ചെറുപ്പക്കാര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ച് സ്നാപ്പ് ചാറ്റ് പോലുള്ള സേവനങ്ങളുടെ പിന്നാലെയാണിപ്പോൾ.
ഇക്കൊല്ലം ബ്രിട്ടനിൽ 2.2 മില്യൺ 12 മുതൽ 17വരെ പ്രായമുള്ളവരും, 4.5 മില്ല്യൺ 18നും 24നും ഇടയിൽ പ്രായമുള്ളവരും ഫേസ്ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഉണ്ടാവുമെന്നാണ് കണക്ക്. പക്ഷെ 2017ആയി താരതമ്യം ചെയ്യുമ്പോള്‍, ഇതിൽ 700,000 പേരുടെ കുറവുണ്ടാവും, ഒരു സര്‍വ്വേ പ്രകാരം.
വയസ്സായ ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധന കാരണം, 55 കഴിഞ്ഞവർ ഈ വർഷം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ രണ്ടാമത്തെ വലിയക്കൂട്ടമായി മാറും.
ഫേസ്ബുക്ക് 2012ൽ ഒരു ബില്ല്യന്‍ ഡോളറിന് സ്വന്തമായി മേടിച്ച ഇൻസ്റ്റാഗ്രാം എന്നുളള സേവനങ്ങളിലേക്ക് യുവാക്കൾ ചേക്കേറുന്നതിനെ തടയുന്നതിൽ ഇതുവരെയായി വിജയം കൈവരിച്ചെങ്ങിലും, ഇപ്പോൾ സ്നാപ്പ്ചാറ്റ് പോലുള്ളവയുടെ പ്രചാരം പുതിയ ഭീഷണി ഉയർത്തുന്നുണ്ട്.
“ഫെയ്സ്ബുക്കിന് ഒരു കൗമാര പ്രശ്നമുണ്ട്," എന്നാണു ഈ മാർക്കറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ ബിൽ ഫിഷർ പറയുന്നത്. "ചെറുപ്പക്കാരായ സോഷ്യൽ നെററ് വര്‍ക്കിംഗ് ഉപയോക്താക്കളെ സ്നാപ്പ്ചാറ്റ് വശീകരിക്കുന്നതിന്‍റെ സൂചനകൾ പലതും കാണാനുണ്ട്."
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, സോഷ്യൽ സോഷ്യൽ നെററ് വര്‍ക്കിംഗ് സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും ഇടയില്‍ സ്നാപ്ചാറ്റിന്‍റെ പ്രചാരം ഇരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ടെന്നാണ് ഫിഷർ പറയുന്നത്.
ഈ മാസം പതിനാലാം പിറന്നാൾ ആഘോഷിക്കുന്ന ഫേസ്ബുക്കിന് പ്രായം കൂടുന്നതോടൊപ്പം, അത് ഉപയോഗിക്കുന്നവരുടെ വയസ്സും കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണു സര്‍വ്വേയുടെ നിഗമനം. ഈ വർഷം, 55 കഴിഞ്ഞ 500,000 പുതിയ ഉപയോക്താക്കൾ ഫേസ്ബുക്കിൽ ചേരുമെന്നാണ് പ്രതീക്ഷ. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ, 6.4 മില്ല്യൺ 55 വയസ്സ് മുതൽ 65 വയസ്സു വരെ പ്രായമുള്ളവർ 2018ല്‍ ഉണ്ടാകും.