// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 11, 2018 Sunday
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ നിര്‍മാണം സൗദി അറേബ്യയിലെ ജിദ്ദയിൽ പുരോഗമിക്കുന്നതായി നിര്‍മ്മാതാക്കൾ സ്ഥിരീകരിച്ചു.
"ഞങ്ങൾക്ക് കാലതാമസം നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരമുള്ള വന്‍പദ്ധതികള്‍ പലപ്പോഴും വൈകാറുണ്ട് എന്നുള്ളതാണ് സത്യം. പക്ഷെ അതിനെയൊക്കെ മറികടക്കാന്‍ പറ്റുമെന്നാണ് എന്‍റെ വിശ്വാസം. ഈ പദ്ധതി 2020 ആകുമ്പോഴേക്കും പൂര്‍ണ്ണമാവും എന്നാണു പ്രതീക്ഷ.” ജിദ്ദ എക്കണോമിക് കമ്പനി ചീഫ് എക്സിക്യൂട്ടീവ് മാനിബ് ഹമ്മൂദ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഒമാൻ റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദ എക്കണോമിക് കമ്പനിയുടെ ഉടമസ്ഥരിൽ കിംഗ് ഹോൾഡിംഗ് (33%), സൗദി ബിന്‍ലാദിൻ ഗ്രൂപ്പ് (16%) എന്നിവരുൾപ്പെടുന്നു. പദ്ധതിയുടെ പ്രധാന കരാറുകാരും സൗദി ബിന്‍ലാദിൻ ഗ്രൂപ്പ് ആണ്.
താമസിക്കാനുള്ള അപ്പാർട്ട്മെന്ടുക്ളും, ഹോട്ടലുകളും, വാണിജ്യ സ്ഥാപനങ്ങളും അടങ്ങിയ ജിദ്ദ ടവറിന് 1,000 മീറ്ററിൽ കൂടുതൽ ഉയരം വരും. ഇപ്പോള്‍ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിയിലെ ബുർജ് ഖലീഫയുടെ ഉയരം 828 മീറ്റർ ആണ്. ജിദ്ദ ടവറിന്‍റെ പണി 63 നിലയിലെത്തിയിരിക്കുന്നു.
നിർമ്മാണ മേഖലയിലുണ്ടായ ഇടിവിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി ബിന്‍ലാദിൻ ചെയർമാൻ ബക്കർ ബിൻ-ലാദിൻ സാമ്പത്തിക വെല്ലുവിളികളെ നേരിട്ടിരുന്നു. എന്നാൽ പദ്ധതിയുടെ ചീഫ് ഡെവലപ്മെൻറ് ഓഫീസറായ ഹിഷാം ജോമ പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിര്‍മ്മിക്കാൻ വേണ്ട മനുഷ്യശേഷിയും, സാങ്കേതിക കഴിവും ബിന്‍ലാദിൻ ഗ്രൂപ്പ് നിലനിർത്തിയിട്ടുണ്ട് എന്നാണ്.
ഉപയോഗിക്കുന്ന കോൺക്രീറ്റ് മിക്സിന്‍റെ ഗുണനിലവാരം ചിക്കാഗോയിലെ ഒരു എൻജിനീയറിങ് കമ്പനി എല്ലാ മാസവും പരിശോധിച്ച് അംഗീകാരം നൽകേണ്ടതുണ്ട്. ജിദ്ദയുടെ മാറുന്ന താപനിലയും, കാറ്റും കാരണം കോൺക്രീറ്റ് മിക്സിന്‍റെ ഗുണമേന്മയുടെ കാര്യം കണിശമായി ഉറപ്പ് വരുത്തേണ്ടതുണ്ട്.