// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2018   Saturday  

news



"ഇൻഡ്യയിലെ ഡിമാന്‍ട് മിഡിൽ ഈസ്റ്റിന് നല്‍കാൻ കഴിയുന്നതിനെക്കാളും വലുതായിരിക്കും"

whatsapp

ശുദ്ധമായ പാചക ഇന്ധനത്തിന് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യം അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പെട്രോളിയ വാതകം ഇറക്കുമതി ചെയ്യാൻ വഴി ഒരുക്കിയേക്കാമെന്ന് ഫാക്ട്സ് ഗ്ലോബൽ എനർജി എന്ന കൺസൾട്ടൻസി പറയുന്നു.

ലോകത്തിൽ ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ പാചക വാതക കണക്ഷനുകൾ 60 ശതമാനം ഉയര്‍ത്തി, 80 മില്യണ്‍ വരെ കുടുംബങ്ങൾക്ക് അനുവദിച്ചതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

"എൽ പി ജി ആവശ്യം ഇന്ത്യയിൽ കൂടുമ്പോൾ, അമേരിക്കന്‍ എൽ പി ജി കാർഗോകൾ അവിടേക്ക് എത്താനുള്ള വഴിയുണ്ട്. ഇക്കൊല്ലം തന്നെയോ, അല്ലെങ്കില്‍ അടുത്ത കൊല്ലമോ, അത് സംഭവിക്കും,” സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാക്ട്സ് ഗ്ലോബലിന്‍റെ തലവൻ ഓങ് ഹാൻ വീ പറയുന്നു.

“മിഡിൽ ഈസ്റ്റിലിൽ ഇറാൻ ഒഴികെ മറ്റു രാജ്യങ്ങളില്‍ എൽപിജി വിതരണ വളർച്ച നിലക്കുവാനുള്ള ലക്ഷണമാണ് കാണുന്നത്. ഇൻഡ്യയിലെ ഡിമാന്‍ട് മിഡിൽ ഈസ്റ്റിന് നല്‍കാൻ കഴിയുന്നതിനെക്കാളും വലുതായിരിക്കും," ഓങ് ഹാൻ വീ പ്രവചിക്കുന്നു.

ഇന്ത്യയിലെ എൽ പി ജി ഉപയോഗം 2018 ൽ ഒരു മില്യണ്‍ ടൺ ആയി ഉയരുമെന്ന് ഫാക്ട്സ് ഗ്ലോബൽ കണക്കു കൂട്ടുന്നു. ഉപയോഗം കഴിഞ്ഞ വർഷം 8 ശതമാനം കൂടുതലായി, 23 മില്ല്യൺ ടണ്ണിലെത്തി. അതില്‍ പകുതിയിലധികവും ഇറക്കുമതി ചെയ്യേണ്ടിവന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് സൌജന്യ എൽപിജി കണക്ഷനുകൾ നൽകാനുള്ള സര്‍ക്കാർ പദ്ധതി കാരണം, എൽപിജി ഇറക്കുമതി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വളരെ ഉയർന്നിട്ടുണ്ട്. ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിരാജ്യമായി. ചൈനക്കാണ് ഒന്നാം സ്ഥാനം.

ഇന്ത്യ ഇപ്പോൾ എൽപിജി വാങ്ങുന്നത് പ്രധാനമായും ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.

അമേരിക്കയില്‍ നിന്നുള്ള ആദ്യ ക്രൂഡ്, ഈഥൻ കാർഗോ ഇന്ത്യയിലെത്തുന്നത് കഴിഞ്ഞ കൊല്ലമാണ്, ദ്രവീകൃത പ്രകൃതിവാതകത്തിന്‍റെതു അതിന് മുമ്പത്തെ കൊല്ലവും.

മരം, ചാണകം തുടങ്ങിയ മാലിന്യ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവർഷം 1.3 മില്ല്യൻ അകാല മരണങ്ങളാണ് ഇത്തരം ഇന്ധനങ്ങളുടെ ഉപയോഗം മൂലം സംഭവിക്കുന്നതെന്ന്, ലോക ആരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

Comments


Page 1 of 0