// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 10, 2018 Saturday
മസരാത്തി ഇന്ത്യയില്‍ ആദ്യത്തെ എസ്.യു.വി പുറത്തിറക്കിയിരിക്കുന്നു. ലെവാന്തേ എന്ന പേരുള്ള എസ്.യു.വി. സ്റ്റാൻഡേർഡ്, ഗ്രാൻസ്പോർട്ട്, ഗ്രാൻലൂസോ എന്നീ മൂന്ന് ഇനത്തിൽ ലഭ്യമാണ്.
ഇക്കൊല്ലം ഇന്ത്യയില്‍ വില്പനയ്ക്ക് വെച്ച രണ്ടാമത്തെ പുതിയ മസരാത്തി മോഡലാണ് ലെവാന്തേ.
ഇറ്റാലിയൻ കമ്പനിയായ മസരാത്തി ജനുവരി ആദ്യം ക്വാറ്റ്റോപോർട്ട് ജിടിഎസ് ഇന്ത്യൻ കമ്പോളത്തിൽ ഇറക്കിയിരുന്നു. ലെവാന്തേയുടെ പ്രധാന സവിശേഷതകളായി പറയുന്നത്, അതിന്‍റെ 3.0 ലിറ്റർ, വി 6 ഡീസൽ എൻജിനും , 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ്.
വെറും 6.9 സെക്കൻഡിൽ, തുടക്കത്തിൽത്തന്നെ 100 കിലോമീറ്റർ വേഗതയിൽ പോവാൻ ലെവാന്തേക്ക് കഴിയും.
ഏറ്റവും കൂടിയ വേഗത: ഒരു മണിക്കൂറില്‍ 230 കിലോമീറ്റർ .
ടാറിട്ട റോഡിലും ഓഫ് റോഡിലും ലെവാന്തേയെ ഒരുപോലെ വിശ്വസിക്കാം എന്ന് കമ്പനി ഉറപ്പു പറയുന്നു.
1.45 കോടി രൂപയാണ് വില.