// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2018   Saturday  

news



2017-18 വർഷക്കാലയളവ് തീരാനിരിക്കെ സാംസങ്ങിന്റെ മാത്രംവിൽപനയിൽ 4.4 ശതമാനം കുറവ് രേഖപ്പെടുത്തി.

whatsapp

വാഷിങ്ങ്ടൺ: നടപ്പു സാമ്പത്തിക വർഷംഅവസാനിക്കാനിരിക്കെ സ്മാർട് ഫോൺ വിപണിയിൽ അമേരിക്കയുടെ ആപ്പിൾ ഫോൺ മുന്നിട്ടു നിൽക്കുന്നതായി സ്ഥിതി വിവരക്കണക്കുകൾ പറയുന്നു.

സാമ്പത്തിക വർഷത്തിന്റെ അവസാന പാദ കാലയളവിലെ ട്രെൻറാണ് ഇത്. ഐ.ഡി.സി എന്ന മാർക്കറ്റ് റിസർച്ച് സ്ഥാപനമാണ് പഠനം നടത്തിയത്. ദക്ഷിണ കൊറിയയുടെ സാംസങ്ങിനെ മറികടന്നാണ് ആപ്പിൾ ഈ നേട്ടം കൈവരിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു. 7.73 കോടി ആപ്പിൾ ഹാൻസെറ്റ് വിൽപനയായെന്നും ഇത് വിപണിയുടെ 19.2 ശതമാനം വരുമെന്നും ഐ.ഡി.സി പറയുന്നു.

എങ്കിലും 7.41 കോടി ഫോൺ വിറ്റഴിച്ച് സാംസങ്ങ് തൊട്ടു പിന്നിൽ തന്നെയുണ്ട്. ഇതു വഴി മാർക്കറ്റ് ഷെയറിന്റെ 18.4% കയ്യടക്കാനും അവർക്ക് കഴിഞ്ഞു. 10.2 ശതമാനം നേടിയ ഹുവാവെയാണ് മൂന്നാം സ്ഥാനത്ത്. ചൈനയുടെ സയോമിയും ഓപ്പോയും തുടർന്നുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു. യഥാക്രമം 7.0ഉം 6.8 ഉം ശതമാനമാണ് അവർക്ക് നേടാനായ മാർക്കറ്റ് ഷെയർ. റിപ്പോർട്ട് കാലത്ത് വിൽപന നിരക്ക് 6.3 ശതമാനം ഇടിഞ്ഞതായും ഐ.ഡി.ബി പഠനം കണ്ടെത്തി.

ആപ്പിളിന്റെ മാർക്കറ്റ് മുൻ വർഷം വിറ്റുപോയ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോൾ 1.3 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും മൽസരത്തിൽ മുന്നേറാൻ അവർക്കായി എന്നതാണ് അവസാന പാദത്തിലെ ചലനം സൂചിപ്പിക്കുന്നത്.

അതേ സമയം സാമ്പത്തിക വർഷം മൊത്തം കണക്കാക്കുമ്പോൾ സാംസങ്ങ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 21.6 ശതമാനമാണ് അവർക്ക് കൈവരിക്കാനായ മാർക്കറ്റ് ഷെയർ.14.7 ശതമാനമേ ആപ്പിളിനുള്ളൂ. നടപ്പു സാമ്പത്തിക വർഷം എല്ലാ കമ്പനികൾക്കുമായി വിൽപനയിൽ ശരാശരി o.1 ശതമാനം കുറവുണ്ടായി. അഥവാ മുൻ വർഷത്തെ അപേക്ഷിച്ച് ഒന്നരക്കോടിയോളം ഹാൻസെറ്റുകളുടെ വിറ്റുവരവ് കുറഞ്ഞു എന്നർഥം.

2017-18 വർഷക്കാലയളവ് തീരാനിരിക്കെ സാംസങ്ങിന്റെ മാത്രംവിൽപനയിൽ 4.4 ശതമാനം കുറവ് രേഖപ്പെടുത്തി.സ്മാർട് ഫോൺ വിപണിയിലെ താരങ്ങളായ ആപ്പ്ളിന്റെയും സാംസങ്ങിന്റെയും ഹാൻഡ്സെറ്റുകൾ യഥാസമയം പുതുക്കി വാങ്ങാൻ ഉപയോക്താക്കൾ മുമ്പത്തെ പോലെ ആവേശം കാണിക്കാത്തതാണ് മാർക്കറ്റ് സൂചികയിൽ കുറവ് വരാൻ കാരണമെന്ന് ഐ.ഡി.സി വിലയിരുത്തുന്നു.

Comments


Page 1 of 0