// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 08, 2018 Thursday
വാഹന വിമാനം.
ന്യൂദൽഹി: സംസ്കൃതനാമത്തിൽ സവിശേഷ വിമാനം യൂറോപ്പിൽ പണിപൂർത്തിയായി വരുന്നു. അമേരിക്കയിലെ ഒറിഗണിൽ ടെസ്റ്റ് ഫ്ലൈറ്റ് നടത്തിയ ഈ പൈലറ്റില്ലാ വിമാനത്തിന്റെ പേര് 'വാഹന 'എന്നാണ്.
പൂർണമായും വൈദ്യുത ഊർജത്തിൽ പറക്കുന്ന ഇതിന് റൺവേ ആവശ്യമില്ല. കുത്തനെ പറന്നുയരുകയും. അതേപോലെ ഇറങ്ങുകയും ചെയ്യും.പക്ഷെ ഇത് ഒരാൾക്ക് മാത്രം കയറാവുന്ന വ്യക്തിഗത വാഹനമാണ്. പ്രവർത്തനം ഓട്ടോമാറ്റിക് ആയിരിക്കെ മുന്നിലെ തടസ്സങ്ങൾ തിരിച്ചറിഞ്ഞ് അവയെ മാറ്റാനും എതിരെ വരുന്ന വിമാനങ്ങളിൽ നിന്ന് അകന്നു മാറാനുമൊക്കെ സംവിധാനമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നതായി പത്രവാർത്തയിൽ പറയുന്നു.
2020 ഓടെ സമ്പൂർണ രൂപം പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്ന വാഹന ഭാവിയിലെ നഗര കേന്ദ്രീകൃത സഞ്ചാര സംവിധാനമായിരിക്കുമെന്ന് എയർ ബസിന്റ സിലിക്കോൺ വാലി യൂണിറ്റായ A3 അറിയിച്ചു.
2016 ലാണ് ഇതിന്റെ പദ്ധതി പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ മാസം 31 ന് ഫാക്ടറിയിൽ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. 5 മീറ്റർ ഉയരത്തിൽ പറക്കുകയും പിന്നെ താഴ്ന്നിറങ്ങുകയും ചെയ്ത ടെസ്റ്റ് 53 സെക്കന്റ് നീണ്ടു നിന്നു.
ഇന്ത്യയുമായി ഈ പദ്ധതിക്ക് വല്ല ബന്ധവുമുണ്ടോ എന്ന ചോദ്യത്തിന് ഒരിന്ത്യൻ പേര് നൽകി എന്നായിരുന്നു കമ്പനി വക്താക്കളുടെ മറുപടി.