// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 10, 2018 Saturday
എവറസ്റ്റ് കൊടുമുടി കയറ്റക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നിലവാരമുള്ള ഓപറേറ്റർമാർ നേപ്പാളിനെ കൈവിട്ട് ചൈനയുടെ ഭാഗത്തേക്ക് തിരിയാൻ താത്പര്യം പ്രകടിപ്പിക്കുന്നതായി ബ്രിട്ടനിലെ ഡെയ്ലി മെയിൽ ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.
നേപ്പാൾ വഴിയുള്ള തെക്കേചുരം പരിചയം കുറഞ്ഞവരും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡം ഇല്ലാത്തവരുമായ ഓപേറേറ്റർമാരെക്കൊണ്ട് വഴി നടക്കാൻ പറ്റതായിരിക്കുന്നു എന്നാണ് ഈ രംഗത്ത് ഏറെ തഴക്കവും പഴക്കവും അവകാശപ്പെടുന്ന ഓപറേഷൻ ഗ്രൂപ്പിന്റെ തലവൻ ഫിലിപ് ക്രാംപ്റ്റൻ പറഞ്ഞത്.
അതിനാൽ തങ്ങൾ വടക്കൻ പാതയിലേക്ക് അഥവാ തിബത്ത് വഴിയുള്ള ചുരം കേന്ദ്രീകരിച്ച് ഓപറേഷൻ നടത്താൻ തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.ഈ തീരുമാനവുമായി മുന്നോട്ട് പോകുന്ന പക്ഷം അടുത്ത കാലത്തായി നേപ്പാളിനെ കൈവിടുന്ന മൂന്നാമത്തെ ഗ്രൂപ്പായിരിക്കും അത്. ഈ സമീപനം തുടർന്നാൽ നേപ്പാളിനെ സംബന്ധിച്ചിടത്തോളം വലിയ അടിയായിരിക്കും അത്. പണ്ടേ സാമ്പത്തിക ഞരുക്കം അനുഭവിക്കുന്ന ആ രാജ്യത്തിന് പർവതാരോഹണ ഫീസ് വകയിൽ ലക്ഷങ്ങളാണ് നഷ്ടപ്പെടുക .4 മില്ലൻ ഡോളറായിരുന്നു കഴിഞ്ഞ വർഷം ഈ വകയിൽ കിട്ടിയിരുന്നത്. അതേ സമയം ചൈന ഭാവി മുന്നിൽ കണ്ട് വടക്കൻ പാത വികസനത്തിനായി ഇതിനകം ലക്ഷങൾ ചെലവിട്ടു കഴിഞ്ഞു. ചെറുകിട, ചെലവു കുറഞ്ഞ ഓപറേറ്റർമാരുടെ നേരെ എപ്പോഴും ഒരു കണ്ണു വേണമെന്നു തന്നെയാണ് വിദേശ ടൂർ ഓപ്പറേറ്റർമാരും അവശ്യപ്പെടുന്നത്.
ഹിമാലയത്തിന്റെ ദക്ഷിണ ഭാഗത്തെ അടിവാരത്ത് കഴിഞ്ഞ കുറച്ചവർഷങ്ങളായി കണ്ടുവരുന്ന പ്രവണത സഹിക്കാവുന്നതിലപ്പുറമാണെന്ന് വിദേശ കമ്പനിയായ ഫർട്ടൻ ബാക്കിന്റെ ഉടമ ലൂക്കാസ് ഫർട്ടൻ ബാക്ക് പരാതിപ്പെട്ടു. കൂണുപോലെ മുളച്ചുപൊന്തുന്ന ഔട്ട്ഫിററുകളെ തടയണം. പർവതാരോഹണ ഗൈഡുകളെയും സാഹസിക യാത്രാ ഓപറേറ്റിംഗ് കമ്പനികളെയും നിരന്തരം നിരീക്ഷിക്കുകയുo വേണം. നേപ്പാൾ കർശന നിബന്ധനകളും നിരോധങ്ങളും കൊണ്ടുവരേണ്ടതുണ്ട്. പക്ഷെ അത് ഓപറേറ്റർമാർക്കായിരിക്കണം. കൊടുമുടി കയറ്റക്കാർക്കല്ല. ലുകാസ് പറഞ്ഞു. പല ബജറ്റ് ഓപറേറ്റർമാർക്കും കൊടുമുടി കയറ്റ മാർഗനിർദേശങ്ങൾ അറിയില്ലെന്നും സുരക്ഷാ മാനദണ്ഡങൾ പാലിക്കുന്നില്ലെന്നുമാണ് വ്യാപക പരാതി.അതേ സമയം ഇപ്പുറത്ത് ചൈന വളരെ ആസൂത്രി മായി വടക്കൻ ചുരം സുരക്ഷിതവും ആകർഷകവുമാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ്. തിബത്തിൽ കൊടുമുടി കയറ്റ പരിശീലന കേന്ദ്രം, ഹെലികോപ്റ്റർ സുരക്ഷ സംവിധാനം എന്നിവ ചൈന ഏർപ്പെടുത്താൻ പോവുകയാണ്. അതുപോലെ തന്നെ ഓരോ സീസണിലും കൊടുമുടിയിലെ പ്രധാന കേന്ദ്രങളിൽ അന്താരാഷ്ട്ര നിലവാരമുള്ള വടം കെട്ടാനും പരിപാടിയിട്ടിരിക്കയാണ്.
ഇപ്പുറത്ത് നിയമങ്ങൾ കർശനമായി പാലിക്കാൻ നേപ്പാൾ മടിക്കുന്നതായി ആരോപണമുണ്ട്. ഓപറേറ്റർമാരെ മുഷിപ്പിക്കാൻ തയാറല്ലെന്നതു തന്നെ കാരണം.
നിയമങ്ങൾ യഥാവിധി നടപ്പിൽ വരുന്നു എന്ന് ഉറപ്പു വരുത്തുന്ന ഒരു സംവാധാനവും നേപ്പാളിനുള്ളതായി തോന്നുന്നില്ല എന്നാണ് നിലവിലുള്ള അവസ്ഥ വിലയിരുത്തി അഡ്രിയാൻ ബെല്ലിംഗർ പറഞ്ഞത്. മല കയററ ഓപറേഷൻ തെക്കുഭാഗത്തു നിന്ന് ആദ്യമായി വടക്ക് ഭാഗത്തേക്ക് മാറ്റിയ ഗ്രൂപ്പിന്റെ നടത്തിപ്പുകാരനാണ് അദ്ദേഹം.
രണ്ട് വർഷം മുമ്പ് കൊടുമുടി കയറവെ മരണപ്പെട്ട 10 പേരിൽ 7 ഉം ചെലവു കുറഞ്ഞ ഓപറേറ്റിംഗ് കമ്പനിയുടെ കീഴിൽ പോയവരാണ് എന്ന് സ്ഥിതി വിവരക്കണക്ക് പറയുന്നു. മഞ്ഞുപാളികൾ അടർന്നു വീഴുന്ന പ്രതിഭാസമാണ് ആരോഹകരുടെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി .കഴിഞ്ഞ 5 വർഷത്തിനിടയിൽ 23 പേരാണ് ഇതിനിടയിൽ പെട്ട് മരിച്ചത്.
കാലാവസ്ഥാ വ്യതിയാനം കാരണം ഈ പ്രതിഭാസത്തിന് ആക്കം കൂടി വരുന്നതായാണ് റിപ്പോർട്ട്. 2008 ൽ ബീജിംഗ് ഒളിമ്പിക്സിന്റെ സുരക്ഷിതത്വം പറഞ്ഞ് ചൈന മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചത് ഓപറേഷനെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. എങ്കിലും നേപ്പാൾ വഴികൊടുമുടി കയറാനാണ് പലരും മുൻഗണ നൽകുന്നത്. പ്രത്യേകിച്ച് ഇന്ത്യക്കാർ. 2017ൽ പർവതാരോഹണം നടത്തിയവരിൽ അമേരിക്കയെ മാറ്റി നിർത്തിയാൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്.
The Loop of Henle has a hairpin configuration with a thin descending limb and both a thin and thick ascending limb TAL better business bureau online pharmacy priligy Use a no salt seasoning mix and fresh herbs or vinegar to add flavor