// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 09, 2018 Friday
വെട്ടുകിളികളുടെ വൻക്കൂട്ടങ്ങൾ റഷ്യയിൽ അരങ്ങേറാനിരിക്കുന്ന ലോക കപ്പിന് ഭീഷണി ഉയർത്തുന്നുവെന്ന ആശങ്ക പരക്കുന്നു.
ഒന്നിച്ച് അവ പിച്ചുകൾക്ക് നേരെ 'ആക്രമണം' നടത്താൻ സാദ്ധ്യതയുണ്ടെന്ന് റഷ്യന്‍ കാർഷിക മന്ത്രാലയം ഉദ്യോഗസ്ഥൻ ഭയക്കുന്നതായി ലണ്ടൻ പത്രമായ ഗാര്‍ഡിയൻ പറയുന്നു. “അങ്ങിനെ വല്ലതും സംഭവിച്ചാൽ അത് വലിയൊരു അപമാനമായി മാറും,” അദ്ദേഹം അഭിപ്രായപ്പെട്ടു.
റഷ്യ ഒരു മഹാശക്തിയാണെന്ന് ലോകത്തെ സാക്ഷ്യപ്പെടുത്താനുള്ളൊരു പദ്ധതിയായിട്ടാണ് പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ജൂൺ 14 മുതൽ ജൂലൈ 15 വരെ അവിടെ നടക്കുന്ന ലോക കപ്പിനെ പ്രധാനമായും കാണുന്നതെന്ന് ചില രാഷ്ട്രിയ നിരീക്ഷകർ പറയുന്നു. സിറിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രശ്നങ്ങളുടെ പേരിൽ പടിഞ്ഞാറുമായുള്ള ബന്ധത്തിനു ഉലച്ചിൽ തട്ടിയിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഈ മനോഭാവത്തിനു വളരെ പ്രസക്തിയുണ്ടെന്ന് അവര്‍ ചൂണ്ടി കാണിക്കുന്നു.
ലോക കപ്പ് മത്സരങ്ങൾ 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളിൽ അരങ്ങേറും. വെട്ടുകിളികൾ വേനൽക്കാലമായത്കൊണ്ട് പിച്ചുകളെ ലക്ഷ്യം വെക്കാന്‍ വഴി ഉണ്ടെന്ന്, റഷ്യന്‍ കൃഷി മന്ത്രാലയത്തിന്‍റെ വിളവെടുപ്പ് വകുപ്പ് മേധാവി പ്യോട്ടര്‍ ചേക്മാർവ് ഭയക്കുന്നു.
"വെട്ടുകിളികളെ ഒരു വഴിക്കല്ലെങ്ങിൽ മറ്റൊരു വഴിക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ക്ക് അറിയുമായിരിക്കാം. എന്നാൽ ഈ വർഷം അവ നമ്മള്‍ക്ക് ഒരു ആഗോള അപമാനം വരുത്തിവെക്കുമൊ എന്നാണ് പേടി,” മോസ്കോയിൽ ഒരു കാർഷിക പരിപാടിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
"ലോകം മുഴുവൻ ഇവിടെ വരുന്ന സമയമാണിത്. ഫുട്ബോൾ ഫീൽഡുകൾ പച്ചനിറത്തിലുള്ളവയാണ്. വെട്ടുകിളികൾ പച്ചനിറത്തെ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തേക്ക് അവർ എങ്ങനെയാണ് വരാരിതിരിക്കുക?” അദ്ദേഹം ചോദിക്കുന്നു.
തെക്കൻ റഷ്യയിൽ ഒരു ദശലക്ഷം ഹെക്ടർ സ്ഥലത്ത് വെട്ടുകിളികളുടെ ശല്ല്യമുള്ളതായി ചേക്മാർവ് പറഞ്ഞു. ലോക കപ്പ് ആതിഥേയ നരഗമായ വോൾഗോഗ്രാഡും അതിൽ പെടും.