// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  09, 2018   Friday  

news



യൂറോപ്പുമായി ചില കച്ചവട പ്രശനങ്ങളുണ്ടെന്നും കനത്ത പ്രഹരം ആവശ്യമായി വരുമെന്നും ട്രംപ് സൂചന നൽകിയിരുന്നു.

whatsapp

ബ്രസൽസ്: അമേരിക്ക ഏതെങ്കിലും തരത്തിൽ വ്യാപാര യുദ്ധത്തിന് മുതിരുകയാണെങ്കിൽ തങ്ങൾ വേഗത്തിലും വേണ്ട`വിധത്തിലും നേരിടുമെന്ന് യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള യൂറോപ്യൻ കമീഷൻ മുന്നറിയിപ്പു നൽകി.

ഡോണൾഡ് ട്രംപ് വ്യാപാര നിയന്ത്രണ ഭീഷണി മുഴക്കിയതിനോടു പ്രതികരിക്കുകയായിരുന്നു യൂറോപ്യൻ വാണിജ്യ ബ്ലോക്ക് .

യൂറോപ്പുമായി ചില കച്ചവട പ്രശനങ്ങളുണ്ടെന്നും കനത്ത പ്രഹരം ആവശ്യമായി വരുമെന്നും ട്രംപ് സൂചന നൽകിയിരുന്നു. അതേ നാണയത്തിൽ തന്നെ യൂറോപ്യൻ കമീഷൻ വക്താവ് തിരിച്ചടിച്ചു. അമേരിക്കയുടെ വാണിജ്യ നിയന്ത്രണ നടപടികൾ ഞങ്ങളൂടെ കയറ്റുമതിയെ ഏതെങ്കിലും തരത്തിൽ ബാധിക്കുകയാണെങ്കിൽ എന്താണ് ചെയ്യാനുള്ളതെന്ന് അതിവേഗത്തിലും വേണ്ടത് വേണ്ട വിധത്തിലും ഞങ്ങൾ കാട്ടിക്കൊടുക്കും.

ഞങ്ങളെ സംബന്ധിച്ചിടത്തോളം കച്ചവടം എന്നത് ഒരു കൂട്ടർക് വട്ടപ്പൂജ്യം നേട്ടം മുഴുവൻ മറ്റവർക്ക് എന്ന കളിയല്ല. ഇരുകൂട്ടർക്കും ഗുണം കിട്ടണം. ആ നിലപാടിനെയാണ് ഞങ്ങൾ അംഗീകരിക്കുന്നത്. കൊള്ളക്കൊടുക്കകൾ നടന്നു പോകണമെങ്കിൽ അതിന് വ്യവസ്ഥയയും ചിട്ടയും വേണം; അദ്ദേഹം വ്യക്തമാക്കി.

അതേ സമയം അമേരിക്കൻ വാണിജ്യ സെക്രട്ടറി വിൽബർ റോസ് വ്യാഴാഴ്ച ബ്രസൽസിൽ പ്രതികരിച്ചത് ഞങ്ങളുടെ സൈന്യം വ്യാപാരക്കൊള്ളക്കെതിരെ കോട്ടവാതിൽക്കൽ അണിനിരക്കുന്നു എന്നാണ്. ഞായറാഴ്ച ഐ ടി.വി അഭിമുഖത്തിൽ ട്രം പ് പറഞ്ഞത്യൂ റോപ്യൻ യൂനിയനുമായി കുറേ പ്രശ്നങ്ങളുണ്ട് എന്നാണ്.

വാണിജ്യാടിസ്ഥാനത്തിലുള്ള ആ പ്രശ്നങ്ങൾ വളർന്ന് വലുതായി രൂപാന്തരം പ്രാപിക്കും. ഞങ്ങളുടെ ഉൽപന്നങൾ കെട്ടിക്കിടാൻ അനുവദിക്കുകയില്ല. അവരാകട്ടെ, അവരുടെ ഉൽപന്നങ്ങൾ ഇങ്ങോട്ട് കയറ്റിവിടുക- നികുതിയില്ലാതെയും നേരിയ നികുതി ചുമത്തിയും. അത് ശരിയാവുകയില്ല.

അവരുമായി മാത്രമല്ല പ്രശ്നം. മറ്റു ചിലരുമായും ഞങ്ങൾ പ്രശ്നത്തിലാണ്. ഏതൊക്കെ രാജ്യം എവിടെയൊക്കെ എന്ന് പേരെടുത്ത് പറയാനാവും. പക്ഷെ യൂറോപ്യൻ യൂനിയെന്റെ നിലപാടാണ് ഏറെ മോശം; ട്രംപ് കുറ്റപ്പെടുത്തി.

Comments


Page 1 of 0