ഈയുഗം ന്യൂസ്
November 18, 2020 Wednesday 11:13:33am
ദോഹ: അൽ വക്രയിൽ ബാർവാ വില്ലേജിന് എതിർവശത്തു നിർമിച്ച സൂഖ് അൽ ഹറാജ് ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
നജ്മയിൽ ഉള്ള സൂഖ് അൽ ഹറാജിന് പകരമാണ് പുതിയ സൂഖ്. നജ്മയിൽ ഉള്ള സൂഖ് അൽ ഹറാജ് അടുത്ത് തന്നെ പൊളിക്കുമെന്ന് അധികൃതർ നേരത്തെ അറിയിചിരുന്നു..
വക്രയിൽ 35,000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ നിർമിച്ച പുതിയ സൂഖിൽ 325 കടകളും 900 പാർക്കിംഗ് സ്പേസും ഉണ്ടായിരിക്കും. ഒരു കടയുടെ കാർപെറ് ഏരിയ 60 സ്ക്വയർ മീറ്റർ ആണ്.മറ്റു നിരവധി സൗകര്യങ്ങളോടു കൂടിയതാണ് സൂഖ്.