ഈയുഗം ന്യൂസ്
November  14, 2020   Saturday   12:02:03pm

news



whatsapp

ദോഹ: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വംശീയത ഇളക്കി വിടുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയതിന് ഏതാനും ചിലരെ അറസ്റ്റ് ചെയ്തു പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരേ വിഭാഗത്തിൽ പെടുന്നവർക്കിടയിൽ ശത്രുത വളർത്തുന്ന തരത്തിലാണ് ഇവർ പ്രവർത്തിച്ചത്. വംശീയതയുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തു.

ഖത്തറിന്റെ ഐക്യത്തിനും പരസ്പരാശ്രിതത്ത്വത്തിനും എതിരെ വംശീയമായ പ്രസ്ഥാവനകള്‍ നടത്തുന്നവര്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്ററിലൂടെ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ സാമൂഹിക മാധ്യമ ഉപയോക്താക്കളോട് രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നുംവംശീയതയുടെ പേരില്‍ ഒരു സമുദായത്തെയും ദ്രോഹിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Comments


Page 1 of 0