ഈയുഗം ന്യൂസ്
November  06, 2020   Friday   01:14:39pm

news



whatsapp

ദോഹ: ദോഹ ഹെല്‍ത്ത് കെയര്‍ വാരത്തോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും ചേര്‍ന്ന് സൗജന്യ വെബിനാറുകള്‍ സംഘടപ്പിക്കും. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതായിരിക്കും വെബിനാര്‍.

നവംബര്‍ 8 മുതല്‍ 14 വരെയാണ് ദോഹ ഹെല്‍ത്ത് കെയര്‍ വാരം ആചരിക്കുന്നത്. 2018 ല്‍ സ്ഥാപിതമായശേഷം ഖത്തറിലെ ആരോഗ്യ സംഘടനകളും ആരോഗ്യത്തിനായുള്ള ലോക ഉച്ചകോടിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത്തെ ദോഹ ഹെല്‍ത്ത് കെയര്‍ വാരമാണിത്.

പക്ഷാഘാതം, ആരോഗ്യകരമായ വാര്‍ദ്ധക്യം, മാനസികാരോഗ്യവും ക്ഷേമവും, പ്രമേഹം തുടങ്ങിയ വിഷയങ്ങള്‍ വെബിനാറുകള്‍ ചര്‍ച്ച ചെയ്യും.

ഒരോ വെബിനാറിലും ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്കായിവെബിനാറുകള്‍ ഒരുക്കിയതില്‍ തങ്ങള്‍ സന്തോഷിക്കുന്നുവെന്നും ആരോഗ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും സുപ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ ജനസംഖ്യയില്‍ അവബോധം വളര്‍ത്തുകയും ചെയ്യുന്നത് പ്രധാനമാണെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ അലി അബ്ദുല്ല അല്‍ ഖാതിർ പറഞ്ഞു.

പ്രമേഹം, മാനസികാരോഗ്യം, ക്ഷേമം ഉള്‍പ്പെടെയുള്ള ആരോഗ്യ വിഷയങ്ങള്‍ ഖത്തറിലെ വലിയ ഒരു വിഭാഗം ആളുകളെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ചോദ്യങ്ങള്‍ ചോദിക്കുന്നതിനും വിദഗ്ധരുടെ സേവനങ്ങള്‍ക്കും അവസരം നല്‍കുന്ന ഈ സെഷനുകളിൽ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ ജനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെബിനാറുകള്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും https://2020.wish.org.qa/ doha-healthcare-week/ സന്ദര്‍ശിക്കുക

Comments


Page 1 of 0