// // // */
ഈയുഗം ന്യൂസ് ബ്യൂറോ
September 05, 2018 Wednesday 01:11:42pm
ന്യൂ ഡല്‍ഹി: പൂര്‍ണ്ണമായും ഖത്തര്‍ ഉടമസ്ഥതയിലുള്ള ഒരു വിമാന കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ ഇപ്പോഴത്തെ നിയമങ്ങള്‍ പ്രകാരം സാധ്യമല്ലെന്ന് ഒരു ഇന്ത്യന്‍ വ്യോമയാന മന്ത്രാലയ വക്താവ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ട്തന്നെ ഇതിനായുള്ള ഖത്തര്‍ എയർ വേയ്‌സിന്‍റെ അപേക്ഷ നിരസിക്കേണ്ടി വരും.
ഇന്ത്യയിൽ വിമാന കമ്പനി തുടങ്ങാനുള്ള പദ്ധതി ഖത്തർ എയർവേയ്‌സ് പുനഃപരിശോധിക്കുകയാണ് എന്ന് ഖത്തർ എയർവേയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കർ ഇന്നലെ പറഞ്ഞിരുന്നു. വിദേശ ഉടമസ്ഥതയെക്കുറിച്ച ഇന്ത്യൻ നിയമങ്ങളിൽ വ്യക്തത ഇല്ലാത്തതാണ് കാരണം.
അതേസമയം ഇന്ത്യയിലുള്ള ഏതെങ്കിലും എയർ ലൈൻസുമായി സഹകരിച്ച് പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഇൻഡിഗോ എയർലൈൻസിൽ ഓഹരി വാങ്ങുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ത്യയിൽ ഒരു എയർലൈൻ തുടങ്ങാൻ ഞങ്ങൾക്ക് വളരെ താൽപ്പര്യമുണ്ട്. പക്ഷെ ഇന്ത്യയിലെ ഇക്കാര്യത്തിലുള്ള നിയമങ്ങൾ ഞങ്ങൾക്ക് ആശയക്കുഴപ്പവും അവ്യക്തതയും ഉണ്ടാക്കുന്നു.'' അൽ ബേക്കർ പറഞ്ഞു.
ഖത്തർ ഇൻവെസ്റ്റമെന്റ് അതോറിറ്റി(ക്യൂ.ഐ.എ )യിലൂടെയാണ് പ്രാദേശിക എയർ ലൈൻ ഓഹരി വാങ്ങാൻ ഉദ്ദേശിക്കുന്നത്. പക്ഷെ ക്യൂ.ഐ.എ ക്ക് ഖത്തർ എയർവേയ്‌സിൽ ഓഹരിയുള്ളതിനാൽ ഈ അപേക്ഷ ഇന്ത്യ ഗവർമെന്റ് നിരസിച്ചു.
''എന്താണ് അനുവദിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ശരിക്കും അറിയില്ല," അദ്ദേഹം പറഞ്ഞു. "ഇനി ഒരു ഇന്ത്യൻ കമ്പനിയുമായി ചേർന്ന് ഖത്തർ എയർവേയ്സിന് ഒരു എയർലൈൻ തുടങ്ങാം. അല്ലെങ്കിൽ ഇൻഡിഗോയിൽ 15% മുതൽ 25% വരെ ഓഹരി വാങ്ങാം. ഇത് രണ്ടും പരാജയപ്പെട്ടാൽ ഈ പദ്ധതിയെ കുറിച്ച് ഞങ്ങൾക്ക് മറക്കാം," അൽ ബേക്കർ പറഞ്ഞു.
എയർ ഇന്ത്യ വാങ്ങാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ സുപ്രധാന സ്വത്തുക്കൾ (Assets) വാങ്ങാൻ മാത്രമേ താല്പര്യമുള്ളൂ. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സർവീസുകൾ തുടങ്ങിയവ വാങ്ങാൻ താല്പര്യമില്ല. എയർ ഇന്ത്യയുടെ കടം തങ്ങൾക്ക് പ്രശ്‌നമല്ലെന്നും, അദ്ദേഹം പറഞ്ഞു. 5.1 ബില്യൺ ഡോളറാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ കടം.
ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന അയാട്ട സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എതുയതായിരുന്നു അക്ബർ അൽ ബേക്കർ.