// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  04, 2018   Wednesday   09:39:37pm

news



whatsapp

ദോഹ: ഒമാൻ ഹെറിറ്റേജ് ആൻഡ് കൾച്ചറല്‍ മന്ത്രാലയം നടത്തിയ ഏറ്റവും പുതിയ ഭൂഗർഭ സർവേയിൽ 35 മില്യൻ വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാൻ ജിയോളജിക്കൽ സർവേ കമ്മിറ്റി ഉദ്യോഗസ്ഥരാണ് സർവേക്ക് നേതൃത്വം നൽകിയത്. 35 മില്യൺ വർഷം പഴക്കമുള്ള എല്ലുകൾ, പല്ലുകൾ, ആനയുടെ ഫോസിലുകൾ എന്നിവയാണ് ഒമാനിലെ തെക്കൻ പ്രദേശമായ ദുഫാർ ഗവർണറേറ്റിലെ ഐധീം എന്ന പ്രദേശത്തു നിന്നും കണ്ടെത്തിയത്.

ഈ പ്രദേശം സങ്കീർണമായ പാറക്കെട്ടുകൾ നിറഞ്ഞതും അടിഞ്ഞു കൂടിയ ഭൗമ പാളികള്‍ ഉള്ളവയുമാണ്. ഇവിടെ ആഴമില്ലാത്ത കടൽ, തടാകങ്ങൾ എന്നിവയും സമുദ്ര പദാർത്ഥങ്ങളുടെ വൻ നിക്ഷേപങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇവക്ക് പുറമെ ഭീമാകാരന്മാരായ വിവിധ സമുദ്ര ജീവികളുടെ ഫോസിലുകളും ഇവിടെ മുമ്പ് കണ്ടെത്തിയിരുന്നു.

Comments


Page 1 of 0