// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  28, 2018   Thursday   03:02:57pm

news



whatsapp

ന്യൂ ഡല്‍ഹി: ലോകത്ത് സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന ഒരു സർവ്വേയുടെ വെളിപ്പെടുത്തൽ പലര്‍ക്കും ഞെട്ടൽ ഉണ്ടാക്കി. സ്ത്രീകൾക്കു ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ ഉള്ള 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് പുറമെ, അഫ്ഗാനിസ്ഥാൻ, സിറിയ, സൗദി അറേബ്യ, അമേരിക്ക എന്നിവയും സ്ഥാനം പിടിച്ചിരിക്കുന്നു. തോംസൺ റോയിറ്റേഴ്സ് ഫൌണ്ടേഷന്‍ സർവ്വേയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ആരോഗ്യ സംരക്ഷണം, സാമ്പത്തിക വിഭവങ്ങൾ, സാംസ്കാരിക-പാരമ്പര്യ കാര്യങ്ങൾ, ലൈംഗിക അതിക്രമം, പീഡനം, ലൈംഗികമല്ലാത്ത അതിക്രമം, മനുഷ്യക്കടത്ത് എന്നിവയെ കണക്കിലെടുത്താൽ, യുനൈറ്റഡ് നേഷൻസിന്‍റെ 193 അംഗങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും അപകടപരമായ അഞ്ചു രാജ്യങ്ങൾ എതാണെന്ന ചോദ്യത്തിന്‌ കിട്ടിയ 550 വിദഗ്ദ്ധരുടെ മറുപടികളാണ് സർവ്വേയുടെ അനുമാനങ്ങൾക്ക് ആധാരം.

ലൈംഗികാതിക്രമങ്ങൾ ലോകത്തിൽ ഏറ്റവും കൂടുതൽ നടക്കുന്നത് ഇന്ത്യയിലാണെന്നാണ് സർവ്വേയുടെ പ്രധാന കണ്ടുപിടിത്തം. ഇന്ത്യ കഴിഞ്ഞാല്‍ സ്ത്രീകൾക്ക് കൂടുതൽ അരക്ഷിതാവസ്ഥ ഉള്ള മറ്റു ഒമ്പത് രാജ്യങ്ങൾ യഥാക്രമം അഫ്ഗാനിസ്ഥാൻ, സിറിയ, സോമാലിയ, സൗദി അറേബ്യ, പാക്കിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യെമൻ, നൈജീരിയ, യു.എസ് എന്നിവയാണ്. ആദ്യത്തെ 10 പേർ അടങ്ങുന്ന പട്ടികയിലുള്ള ഒരേയൊരു പാശ്ചാത്യ രാജ്യം അമേരിക്കയാണ്.

സർവ്വെയിൽ ഇന്ത്യയുടെ സ്ഥാനം 2011-ലെ നാലിൽ നിന്ന് ഇക്കൊല്ലം ഒന്നാമതായി. സ്ത്രീകൾക്ക് നേരെയുള്ള അന്യായങ്ങളും അക്രമങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് ഒട്ടും വിജയിച്ചിട്ടില്ല എന്നത് സ്ഥിരിക്കരിച്ചിക്കയാണ്. അഞ്ചാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ അടുത്തകാലത്ത് ചില സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് മറ്റു ചില പുരോഗതികളെ നിഷ്പ്രഭമാക്കിയെന്ന് നിരീക്ഷികർ ചൂണ്ടിക്കാട്ടി.

Comments


Page 1 of 0