// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  21, 2018   Thursday   01:25:14pm

news



whatsapp

ലണ്ടന്‍: ആയിരക്കണക്കിന് പാലസ്തീനികളെ അവരുടെ താമസസ്ഥലത്ത് നിന്ന് ഇസ്രായേൽ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനെ ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്നുമുള്ള 300-ഓളം വരുന്ന ജനപ്രതിനിധികൾ, നിയമപണ്ഡിതർ, സര്‍വ്വകലാശാലാ അദ്ധ്യാപകർ, കലാകാരന്മാർ, മതനേതാക്കൾ, ആക്റ്റിവിസ്റ്റുകൾ എന്നിവർ അപലപിച്ചു.

അധിനിവേശ വെസ്റ്റ്ബാങ്കിലെ കൃഷിയിടങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് പാലസ്തീനികളെ ബലപ്രയോഗത്തിലൂടെ മാറ്റി പാർപ്പിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതികളെ ശക്തമായി എതിർത്തുകൊണ്ടുള്ള സർവ്വദേശീയമായ ഈ ഐക്യദാർഢ്യ പ്രഖ്യാപനം ഒരു തുറന്ന കത്തിലൂടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കത്തിൽ ഒപ്പിട്ടവരിൽ യൂറോപ്യൻ യൂണിയന്റെയും ബ്രിട്ടന്റെയും പാർലമെൻറുകളിൽ നിന്നുള്ള 90-ഓളം അംഗങ്ങളാണ് ഉള്ളത്. അവർക്ക് പുറമെ പത്ത് ഇസ്രയേൽ സമ്മാന ജേതാക്കൾ, ചലച്ചിത്ര സംവിധായകൻ കെൻ ലോച്ച്, കലാകാരൻ ഐയി വെയ്വെയ്, എഴുത്തുകാരൻ ആലിസ് വാക്കർ, അക്കാദമിക് നോം ചോംസ്കി, നിരവധി സംഗീതജ്ഞർ എന്നിവരും ഉൾപ്പെടുന്നു.

ഇസ്രയേൽ വംശീയ ശുദ്ധീകരണം നടത്തുകയാണെന്ന് ആരോപിക്കുന്ന ഈ കത്തില്‍ ഡസൻ കണക്കിന് റാബികളും (ജൂതപുരോഹിതന്മാർ) ഒപ്പുവച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് പാലസ്തീൻ സാന്നിദ്ധ്യത്തെ കുറക്കുന്നതിലൂടെ അവിടങ്ങളിലെ വികസനം മരവിപ്പിക്കുന്നത് മുതൽ മുഴുവൻ സമുദായങ്ങളെയും നശിപ്പിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമാണ് "ഇസ്രായേലിന്റെ പദ്ധതികൾ" എന്ന് കത്ത് ചൂണ്ടിക്കാണിക്കുന്നു.

Comments


Page 1 of 0