// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  17, 2018   Sunday   02:43:14pm

news



ഖത്തറില്‍ 18 പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

whatsapp

ദോഹ: മൂന്ന് പ്രമുഖ ഖത്തർ ബാങ്കുകൾ നടത്തിവന്നിരുന്ന ലയന ചർച്ചകൾ പരാജയപ്പെട്ടതായി ബാങ്കുകൾ ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മസ്റഫ് അൽ റയാൻ, ബർവ ബാങ്ക്, ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തർ (ഐ.ബി.ക്യൂ) എന്നിവ 2016 ഡിസംബർ മുതൽ ലയന ചർച്ചകൾ നടത്തിവരികയായിരുന്നു.

ഓഹരിയുടമകൾക്ക് മൂല്യനിർണ്ണയത്തിൽ ഒരു യോജിപ്പിൽ എത്താൻ കഴിയാത്തതും, ഐ.ബി.ക്യൂ വിനെ ഒരു ഇസ്ലാമിക്ക് ബാങ്കാക്കി മാറ്റുന്നതിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള ആശങ്കകളുമാണ്‌ തീരുമാനത്തിന് വിലങ്ങുതടിയായി നിന്നതെന്ന് ചില വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു. മസ്റഫ് അൽ റയാൻ ബാങ്കും ബർവ ബാങ്കും ഇസ്ലാമിക്‌ ബാങ്കുകളാണ്. അതേസമയം പരമ്പരാഗത ബാങ്കാണ് ഐ.ബി.ക്യൂ. ലയനം നടന്നാല്‍ ഐ.ബി.ക്യൂ ഒരു ഇസ്ലാമിക ബാങ്കായി മാറും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയമ പ്രകാരം ഒരു ബാങ്കിന് ഒരേ സമയം ഇസ്ലാമിക്, പരമ്പരാഗത ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധ്യമല്ല. ഖത്തറില്‍ 18 പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെറും 27 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഒരു രാജ്യത്ത് ഇത്രയും ബാങ്കുകള്‍ കൂടുതലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മാത്രമല്ല ഉപരോധം സൃഷ്ടിച്ച പ്രയാസങ്ങള്‍ നീക്കാന്‍ ലയനം അനിവാര്യമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു.

Comments


Page 1 of 0