// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 14, 2018 Thursday 02:04:52pm
ദോഹ: ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡായ കല്യാൺ ജൂവലേഴ്‌സ് ഈദ് ആഘോഷത്തിന്റെ ഭാഗമായി ജൂൺ 12 മുതൽ 16 വരെ ദോഹയിലെ എല്ലാ ഷോറൂമുകളിലുമായി പ്രത്യേക പ്രചാരണ പരിപാടി നടത്തുന്നു.
ഈ കാലയളവിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലി സൗജന്യവും ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 75% വരെ ഇളവും ലഭിക്കും. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന ഖത്തർ, യൂ.എ.ഇ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലെ എല്ലാ ഷോറൂമുകളിലും ഈദ് ദിനങ്ങളിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാണ് .വിശ്വാസവും സേവനവുമാണ് കല്യാൺ ജ്വല്ലേഴ്‌സ് ഉപഭോകതാക്കൾക്ക് നൽകുന്ന ഉറപ്പ് എന്ന് കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ രമേശ് കല്യാണ രാമൻ പറഞ്ഞു. ഈദ് ആഘോഷ അവസരത്തിൽ ഉപഭോക്താക്കൾക്ക് നവീനമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായാണ് പണിക്കൂലിയിലെ ഈ ഇളവ് എന്നും അദ്ദേഹം പറഞ്ഞു.
കല്യാൺ ജ്വല്ലേഴ്‌സ് ഈയിടെ ദോഹ ഡി - റിങ്ങ് റോഡിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പുതിയ ഷോറൂം ഉൽഘാടനം ചെയ്തിരുന്നു. ജനപ്രിയ കല്ല്യാൺ ബ്രാൻഡ് ആഭരണങ്ങൾക്കൊപ്പം പുതിയ മുഹൂർത്ത് ബ്രാൻഡ് വിവാഹാഭരണ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
1993 ൽ ആരംഭിച്ച കല്യാൺ ജ്വല്ലേഴ്‌സ് വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡാണ്. ഖത്തർ, ഒമാൻ, യൂ.എ.ഇ, കുവൈറ്റ് എന്നിവിടങ്ങളിലായി 31 ഷോറൂമുകൾ ഉണ്ട്. പടിഞ്ഞാറൻ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 122 ഷോറൂമുകളാണു കല്യാൺ ജ്വല്ലേഴ്‌സിനുള്ളത്.