// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  05, 2018   Tuesday   10:47:11pm

news



whatsapp

പാരിസ്: വൈദ്യുത കാറുകളുടെ പ്രചാരം കൊല്ലം തോറും കൂടി കൊണ്ടിരിക്കയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ടെസ്ലയും, നിസ്സാൻ ലീഫും ലോകത്തിലെ റോഡുകളിൽ വളരെ സാധാരണമായി കാണപ്പെടുന്ന വാഹനങ്ങൾ ആയിരിക്കുമെന്ന് പാരിസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ എനർജി ഏജൻസി പ്രവചിക്കുന്നു.

ലോകത്തില്‍ 2020 ആവുമ്പോഴേക്കും 13 മില്യൺ വൈദ്യുത വാഹനങ്ങൾ ഉണ്ടാവുമെന്നാണ് എനർജി ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ഉണ്ടായിരുന്നത് 3.7 മില്യൺ വൈദ്യുത വാഹനങ്ങളായിരുന്നു. ഓരോ വർഷവും 2030-വരെ ശരാശരി 24 ശതമാനം വളർച്ചയാണ് വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിൽ എനർജി ഏജൻസി കാണുന്നത്.

ടെസ്ല ഇൻകോർപ്പറേറ്റഡും നിസ്സാൻ മോട്ടോർ കമ്പനിയുമാണ് വൈദ്യുത വാഹനങ്ങൾ നിര്‍മ്മിക്കുന്നതിൽ ഇപ്പോൾ മുന്നിൽ. വോക്സ് വാഗൻ, ജനറൽ മോട്ടോഴ്സ് കമ്പനി, ഔഡി എന്നിവരും ഇവരെത്തുടർന്ന് രംഗത്ത് എത്തിയിട്ടുണ്ട്. ചൈനയാണ് വൈദ്യുത വാഹനങ്ങളുടെ ഏറ്റവും വലിയ വിപണി. മൊത്തം വാഹനങ്ങളിൽ 2030 ആകുമ്പോഴേക്കും 25 ശതമാനം വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്നവയായിരിക്കും. കഴിഞ്ഞ വർഷം 2.2 ശതമാനമായിരുന്നു.

നഗരങ്ങളിലെ വായു മലിനീകരണത്തെ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് സർക്കാർ നിരവധി നടപടികൾ എടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്‌ ചൂണ്ടികാണിക്കുന്നു.

Comments


Page 1 of 0