// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  27, 2018   Sunday   10:56:08pm

news



whatsapp

ബിജിംഗ്: ചൈനയിലെ എല്ലാ മുസ്ലിം പള്ളികളിലും ദേശീയ പതാക ഉയർത്തണമെന്ന് രാജ്യത്തെ പ്രമുഖ ഇസ്ലാമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി.

ഓരോ മസ്ജിദിന്‍റെ മുറ്റത്തും പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിരിക്കണമെന്ന് ചൈനീസ് ഇസ്ലാമിക് അസോസിയേഷൻ അതിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു കത്തിൽ അറിയിച്ചു. ഇത് "ദേശീയ, പൗരധർമ്മ ആശയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും എല്ലാ വംശീയ വിഭാഗങ്ങളിൽ പെട്ട മുസ്‌ലിംകള്‍ക്കിടയിലും ദേശസ്നേഹം വളർത്തുകയും ചെയ്യുമെന്ന്” കത്ത് അഭിപ്രായപ്പെട്ടു.

മസ്ജിദുകൾ പാർട്ടിയുടെ "മുഖ്യ സോഷ്യലിസ്റ്റ് മൂല്യങ്ങളെ" പറ്റിയുള്ള വിവരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുകയും അവ ജനങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരോടുന്നതിന് വേണ്ടി ഇസ്ലാമിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ബോധ്യപ്പെടുത്തുകയും വേണമെന്നും കത്ത് നിര്‍ദ്ദേശിച്ചു. ഇമാമുകളെ അംഗീകരിക്കുന്നതിന് ചുമതലയുള്ള ചൈന ഇസ്ലാമിക് അസ്സോസിയേഷൻ ഒരു സർക്കാർ അനുബന്ധ സ്ഥാപനമാണ്. ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന മതകാര്യങ്ങളെ പറ്റിയുള്ള പരിഷ്കരിച്ച ചട്ടങ്ങളെ തുടർന്നാണ്‌ ഈ കത്തിന്‍റെ പ്രസിദ്ധീകരണം.

ചൈനീസ് ഭരണഘടനയേയും മറ്റ് പ്രസക്തമായ നിയമങ്ങളെയും കുറിച്ച്, പ്രത്യേകിച്ചും പുതിയ മതനിയമങ്ങളെപറ്റി, പള്ളിയിലെ ജോലിക്കാർ ജനങ്ങളെ പഠിപ്പിക്കണമെന്നും കത്ത് ഉപദേശിക്കുന്നു. അവർ ചൈനീസ് ക്ലാസിക്കുകൾ പഠിക്കുകയും ചൈനീസ് സംസ്കാരത്തിനെ പറ്റി കോഴ്സുകൾ തുടങ്ങുകയും ചെയ്യണമെന്നും പറയുന്നു.

ചൈനയില്‍ ഏകദേശം 23 മില്യൺ മുസ്ലിംകളാണ് ഉള്ളത്.

Comments


Page 1 of 0