// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  27, 2018   Sunday   10:30:30pm

news



whatsapp

ന്യൂ യോര്‍ക്ക്‌: വലിയ കമ്പനികളിലെ ചീഫ് എക്സിക്യുട്ടീവുമാരുടെ ശമ്പളം കഴിഞ്ഞ വർഷം 8.5 ശതമാനം ഉയർന്ന് അവരുടെ ശരാശരി വാർഷിക വേതനം 11.7 മില്യണ്‍ ഡോളറിലെത്തി.

അമേരിക്കയിലുള്ള സി.ഇ.ഒ മാർക്ക് കിട്ടുന്ന ശമ്പളം സാധാരണ ജീവനക്കാരെക്കാൾ നൂറുകണക്കിന് മടങ്ങ് കൂടുതലാണ് ഒരു റിപ്പോര്‍ട്ട്‌ പറയുന്നു. കഴിഞ്ഞ വർഷം അവരുടെ ശമ്പള വര്‍ദ്ധന 2016-ൽ കിട്ടിയത് പോലെത്തന്നെ ആയിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ്സിന് വേണ്ടിയുള്ള ഒരു പഠനത്തിൽ പറയുന്നു.

ഈ പഠന പ്രകാരം, ബ്രോഡ്കോമം എന്ന അമേരിക്കന്‍ കമ്പനിയിലെ ഹോക് ടാൻ ആണ് കഴിഞ്ഞ കൊല്ലം ഏറ്റവുമധികം പ്രതിഫലം കിട്ടിയിരുന്ന സി.ഇ.ഒ. അദ്ദേഹത്തിന് ലഭിച്ചത് 103.2 മില്ല്യൺ ഡോളർ ആയിരുന്നു. രണ്ടാമത്തെ ഉയർന്ന പ്രതിഫലം ലഭിച്ചിരുന്ന സി.ഇ.ഒ സിബിഎസ്-ലെ ലെസ്ലി മൂൺവെസ് ആണ്. അദ്ദേഹത്തിന് ലഭിച്ചത് 68.4 മില്യൺ ഡോളർ ആയിരുന്നു.

Comments


Page 1 of 0