// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 23, 2018 Wednesday 10:36:09pm
ഗോബിന്ദ് സിംഗ് ദിയോ
കോലാ ലംപുര്‍: ഇന്ത്യൻ വംശജനായ സിഖ് രാഷ്ട്രീയ പ്രവർത്തകൻ ഗോബിന്ദ് സിംഗ് ദിയോ മലേഷ്യയിൽ കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. മലേഷ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സിഖ് സമുദായത്തിലെ ഒരു അംഗം മന്ത്രിയായി നിയമിപ്പിക്കപ്പെടുന്നത് . വാര്‍ത്താവിനിമയം, മൾട്ടിമീഡിയ എന്ന വകുപ്പുകളുടെ ചുമതലയാണ് 45-കാരനായ ദിയോവിന് ഉള്ളത്. പകാട്ടൻ ഹരാപൺ സഖ്യത്തിലെ മന്ത്രിസഭയിലുള്ള രണ്ട് ഇന്ത്യൻ വംശജരിൽ ഒരാളാണ് ദിയോ. ഡെമോക്രാറ്റിക് ആക്ക്ഷൻ പാർട്ടിയിലെ എം കുലശേഖരനാണ് ഇന്ത്യൻ വംശജനായ രണ്ടാമത്തെ മന്ത്രി. മാനവ വിഭവശേഷി വികസന വകുപ്പിന്റെ ചുമതലയാണ് കുലശേഖരന്. മലേഷ്യൻ പാർലമെന്റിലെ പുചോങ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദിയോ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ കർപ്പാൾ സിങ്ങിന്റെ മകനാണ്. പ്രധാനമന്ത്രി മഹത്തിർ മുഹമ്മദ് ആണ് ദിയോവിനെ മന്ത്രിസഭയിൽ എടുത്തത്. മലേഷ്യയിലെ പഞ്ചാബി സമൂഹം ദിയോവിനെ മന്ത്രിയായി നിയമിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. മലേഷ്യയിൽ ഏകദേശം 1,00,000 സിഖ് വംശജരുണ്ട്