// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 21, 2018 Monday 03:10:06pm
ന്യൂ യോര്‍ക്ക്: ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം അമേരിക്കൻ പ്രഥമ വനിത മെലാനിയ ആശുപത്രിയിൽനിന്ന് വൈറ്റ് ഹൌസിൽ തിരിച്ചെത്തിയപ്പോൾ, സന്തോഷം പങ്കിടാൻ ട്വീറ്റ് ചെയ്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഭാര്യയുടെ പേര് തെറ്റി!
വൈറ്റ് ഹൌസിൽ പ്രഥമ വനിത തിരികെയെത്തിയതിന്‍റെ ആനന്ദത്തിൽ ട്രംപ് എഴുതി: "മെലാനി നന്നായിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി!"
മെലാനിയ എന്ന ശരിയായ പേരിന് പകരം “മെലാനി” എന്നാണ് ട്രംപിന്‍റെ ട്വീറ്റിൽ. പക്ഷെ പെട്ടെന്ന് പേര് ശരിയാക്കി പുതിയതൊന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
മെലാനിയ ആശുപത്രിയിൽ കിടന്നത് വൃക്കകളുടെ പരിശോധനക്ക് വേണ്ടിയായിരുന്നുവെന്ന് ചില വാര്‍ത്ത ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാഴ്ചത്തെ ആശുപത്രിവാസം, വെളിപ്പെടുത്തിയതിനേക്കാളും കൂടുതൽ സങ്കീർണ്ണമാണോ പ്രഥമ വനിതയുടെ ആരോഗ്യസ്ഥിതി എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചു.