// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 20, 2018 Sunday 02:24:39pm
അങ്കാര: ഇസ്രായേൽ സൈന്യം 60-ലധികം പാലസ്തീനികളെ ഗാസയിൽ കൊന്നിട്ടും നോക്കുകുത്തിയായി നില്‍ക്കുന്ന ഐക്യരാഷ്ട്രസഭ “തകർന്നതായി” കണക്കാക്കണമെന്ന് തുർക്കിയിലെ പ്രസിഡന്റ് റെയ്പ് ത്വയ്യിബ് എർദോഗൻ പറഞ്ഞു.
ഉപരോധം കൊണ്ട് ശ്വാസംമുട്ടി നില്‍ക്കുന്ന ഗാസയിലെ ജനങ്ങളുടെ പ്രകടനങ്ങൾ ഇസ്രയേൽ അടിച്ചമര്‍ത്തുമ്പോൾ ഒന്നും മിണ്ടാതെ നോക്കി നില്‍ക്കുന്നതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ "അവസാനിച്ചതായി" താന്‍ പറയുന്നതെന്ന് എർദോഗൻ പറഞ്ഞു.
“മടങ്ങി പോവാനുള്ള മഹായാത്ര” എന്നതിന്‍റെ പേരിലും, ജെറുസലേമിലെ പുതിയ അമേരിക്കൻ എംബസിയുടെ ഉദ്ഘാടനത്തിൽ പ്രതിഷേധിച്ചും ഗാസ മുനമ്പിൽ ഇയ്യിടെ നടന്ന പ്രകടനങ്ങളിൽ 60-ഓളം പാലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നത്. വെടിവയ്പിൽ 2,700 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേൽ "സ്വേച്ഛാധിപത്യത്തെ" ശകതമായി അപലപിച്ച എർദോഗൻ ഗാസയിൽ പരിക്കേറ്റവരെ തുർക്കി സഹായിക്കാന്‍ തെയ്യാറാണെന്ന് പ്രസ്താവിച്ചു.