// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 19, 2018 Saturday 04:18:00pm
ദോഹ: വിശുദ്ധ അല്‍ അഖ്‌സ പള്ളിയില്‍ യു. എ.ഇ നല്‍കിയ റമദാന്‍ ഭക്ഷണം ഫലസ്തീന്‍ സ്വദേശികള്‍ നിരസിച്ചു. സൌദി അറേബ്യ, യു. എ.ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രേലിന് അനുകൂലമായി ഇയ്യിടെ എടുക്കുന്ന നിലപാടുകളില്‍ പ്രധിഷേധിച്ചാണ് യു. എ.ഇ എല്ലാ വര്‍ഷവും അല്‍ അഖ്‌സ പള്ളിയില്‍ നല്‍കുന്ന ഇഫ്‌താര്‍ ഭക്ഷണം ഇപ്രാവശ്യം നിരസിക്കാന്‍ ഫലസ്തീന്‍ സ്വദേശികള്‍ തീരുമാനിച്ചത്.
മാത്രമല്ല യു. എ.ഇ നല്‍കുന്ന റമദാന്‍ ഭക്ഷണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് 'ഞങ്ങള്‍ക്ക് വിശപ്പില്ല" എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു കാമ്പയിന്‍ ഫലസ്തീന്‍ സ്വദേശികള്‍ ലോഞ്ച് ചെയ്തു.
ഇസ്രേലില്‍ ഇയ്യിടെ നടന്ന അന്താരാഷ്ട്ര സൈക്ലിംഗ് മത്സരത്തില്‍ ബഹ്‌റൈന്‍, യു. എ.ഇ ടീമുകള്‍ പങ്കെടുത്തത് കടുത്ത പ്രധിഷേധത്തിനു ഇടയാക്കിയിരുന്നു. ഗാസയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ ദൂരെ മാത്രമായിരുന്നു സൈക്ലിംഗ് ട്രാക്കുകള്‍. ഇസ്രയേലി അധിനിവേശത്തിനെതിരെ ഇയ്യിടെ ഗാസയില്‍ നടന്ന പ്രധിഷേധത്തില്‍ അന്‍പതിലധികം ഫലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ അഖ്‌സക്ക് സമീപം സൈക്ലിംഗ് മത്സരം നടത്തുന്നത് അമ്നെസ്ടി ഇന്റര്‍നാഷണലും അപലപിച്ചിരുന്നു.
സൌദി അറേബ്യ, യു. എ.ഇ , ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായി വര്‍ദ്ധിച്ചുവരുന്ന നയതന്ത്ര ബന്ധത്തെക്കുറിച്ച് ഇസ്രേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്‍യാഹു പലപ്പോഴും വാചാലനാകാറുണ്ട്.