// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  08, 2018   Tuesday   08:07:13pm

news



whatsapp

ദോഹ: എണ്ണ വിലയില്‍ കുത്തനെയുള്ള കയറ്റം കാരണം ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കലിൽ ഈ വർഷം വർദ്ധനയുണ്ടാവുമെന്ന് ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ ഈ വര്‍ഷം 4.1% വളർച്ച കൈവരിച്ച് 485 ബില്യൺ ഡോളര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രവാസികളുടെ പണമയപ്പിൽ തുടർച്ചയായി രണ്ടു വർഷങ്ങൾ കുറവ് കണ്ട ശേഷം, 2017-ൽ 8.5% വർദ്ധനവ് ഉണ്ടായി 466 ബില്യൺ ഡോളറിൻറെ അടുത്തെത്തിയെന്നാണ് വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ഗ്ലോബൽ നോളെജ് പാർട്ണർഷിപ്പ് ഓൺ മൈഗ്രേഷൻ ആന്റ് ഡവലപ്മെന്റ് ഒരു റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതൊരു പുതിയ റെക്കോര്‍ഡായിരുന്നു.

ചൈന ഒഴികെയുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിദേശ പ്രത്യക്ഷ നിക്ഷേപത്തേക്കാളും ഉയര്‍ന്ന തുകയാണ് പ്രവാസികൾ അയക്കുന്നത്. ഈ കണക്കുകൾ ഔദ്യോഗിക വിവരങ്ങളിൽ നിന്ന് മാത്രം ശേഖരിച്ചതാണ്. അനൗപചാരിക വഴികളിലൂടെ വരുന്ന പണത്തിന്റെ അളവ് ഇതിലും വലുതാണ്.

Comments


Page 1 of 0