// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  02, 2018   Wednesday   05:47:18pm

news



മൂന്നു തരത്തിലാണ് തങ്ങള്‍ ആക്രമണം നേരിടുന്നുന്നതെന്ന് ക്രിസ്ത്യാനികൾ പറയുന്നു.

whatsapp

ജെറുസലേം: യഹൂദ കുടിയേറ്റക്കാരുടെ ഭീഷണിയും, തുടര്‍ച്ചയായ സ്ഥലം കയ്യേറലും മൂലം ജറുസലേമിലെ പഴയ പട്ടണത്തിലുള്ള ക്രിസ്ത്യാനികൾ ഭാവിയെപറ്റി ആശങ്കാകുലരാണ്. ക്രിസ്ത്യൻ പുരോഹിതരെ അസഭ്യം പറയുകയും അവരുടെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുന്നത് സാധാരണമാണെന്ന് സഭാ നേതാക്കൾ പറയുന്നു.

പഴയ ജറുസലേം പട്ടണത്തിലെ ക്രിസ്ത്യൻ-അർമേനിയൻ മേഖലകളിൽ ഇതുകാരണം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നണ്ട്. ക്രിസ്ത്യാനികൾ പുണ്യസ്ഥലമായി കാണുന്ന പല സ്ഥലങ്ങളും, ചർച്ചുകളും ഈ ഭാഗത്തുണ്ട്. യഹൂദന്മാർക്കും മുസ്ലിംകൾക്കും പ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടെ നിരവധിയുണ്ട്.

മൂന്നു തരത്തിലാണ് തങ്ങള്‍ ആക്രമണം നേരിടുന്നുന്നതെന്ന് ക്രിസ്ത്യാനികൾ പറയുന്നു. കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ, ജറുസലേം നഗര കൗൺസിലിന്റെ പുതിയ നികുതി ആവശ്യങ്ങൾ, ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമി ബലമായി പിടിച്ചെടുക്കൽ എന്നിവയാണ് അവ. "ചില കുടിയേറ്റ വിഭാഗങ്ങളിൽ നിന്ന് സഭ വലിയൊരു ഭീഷണി നേരിടുന്നുണ്ട്. ജറുസലേമിൽ ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം ഇല്ലാതാക്കുവാനുള്ള ശ്രമത്തിലാണ് കുടിയേറ്റക്കാർ,” ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പെട്രിയാർക്കും, വിശുദ്ധഭൂമിയിലെ ഏറ്റവും മുതിർന്ന ക്രിസ്തീയ നേതാവുമായ തിയോഫിലോസ് മൂന്നാമൻ ഗാർഡിയൻ പത്രത്തോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

"തീവ്രസ്വഭാവമുള്ള ഈ കുടിയേറ്റക്കാരുടെ ഗ്രൂപ്പുകൾ വളരെ സംഘടിതമാണ്. കഴിഞ്ഞ വർഷങ്ങളിൽ പല പള്ളികളെയും, വിശുദ്ധ സ്ഥലങ്ങളെയും നശിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഞങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്. പുരോഹിതന്മാരെയും, ആരാധകരേയും ആക്രമിച്ച വാര്‍ത്തകളും വളരെയധികം കേൾക്കുന്നു,” അദ്ദേഹം പറഞ്ഞു.

അതിക്രമങ്ങള്‍ തടയുകയോ, അതിന് ശിക്ഷ കൊടുക്കകയോ ചെയ്യാന്‍ അധികാരികൾ താല്പപര്യം കാണിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. ക്രിസ്ത്യൻ, അർമേനിയൻ മേഖലകളിലേക്ക് പ്രവേശിക്കുന്ന ജാഫ്ഫ ഗേറ്റ്സിനുടുത്തുള്ള തങ്ങളുടെ വസ്തുക്കളെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് പഴയ നഗരത്തിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യൻ സാന്നിധ്യമായി കണക്കാക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ് സഭയും ആശങ്കയിലാണ്.

Comments


Page 1 of 0