// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 01, 2018 Tuesday 02:00:01pm
ദോഹ: 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വോഡഫോണ്‍ ഖത്തര്‍ 17 മില്യണ്‍ റിയാല്‍ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 74 മില്യണ്‍ റിയാലായിരുന്നു കമ്പനിയുടെ നഷ്ടം.
ചെലവ് ചുരുക്കല്‍, ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വളര്‍ച്ച, ഹാന്‍ഡ്‌സെറ്റ് വില്‍പനയിലെ വര്‍ധനവ് എന്നിവയാണ് കമ്പനിയുടെ വരുമാനത്തിലുള്ള അഭൂതപൂര്‍വമായ വളര്‍ച്ചക്കുള്ള കാരണങ്ങള്‍.
മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ കമ്പനിയുടെ വരുമാനം 532 മില്യണ്‍ റിയാല്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.8 ശതമാനം കൂടുതലാണിത്. വോഡഫോണ്‍ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 1.4 മില്യണ്‍ ആയി. പോസ്റ്റ് പൈഡ് ഉപഭോക്താക്കളുടെ എണ്ണം 25 ശതമാനം വര്‍ധിച്ചു.
കമ്പനിയുടെ ഫ്ലക്സ് (FLEX), എന്റര്‍പ്രൈസ് (Enterprise) പ്ലാനുകളുടെ വിജയമാണ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ ടെലികോം ലൈസന്‍സ് നാല്പത് വര്‍ഷത്തേക്ക് നീട്ടി 2068 വരെയാക്കി.