// // // */ E-yugam



April  30, 2018   Monday   06:46:59pm

news

തൈ നട്ട സ്ഥലത്ത് മഞ്ഞ നിറത്തിലുള്ള പുല്ല് മാത്രമാണിപ്പോൾ കാണുന്നത്.



വാഷിങ്ടൺ സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് നല്‍കിയ സമ്മാനമായിരുന്നു അത്.

whatsapp

വാഷിംഗ്ടണ്‍: ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വൈറ്റ് ഹൗസിൽ ഒന്നിച്ച് നട്ട തൈ അപ്രത്യക്ഷമായിരിക്കുന്നു,

ഒന്നാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ നാവികസേന ഉള്‍പ്പെട്ട ഒരു പോരാട്ട സ്ഥലത്തു നിന്ന് പ്രസിഡന്റ് മാക്രോൺ കൊണ്ടുവന്ന ഒരു ഓക്ക് തൈയാണ്‌ അവിടെ നട്ടിരുന്നത്. വാഷിങ്ടൺ സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് നല്‍കിയ സമ്മാനമായിരുന്നു അത്.

"100 വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസിൽ അമേരിക്കൻ സൈന്യം ഞങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായി ബെല്ലാവുലിൽ യുദ്ധം ചെയ്തു. ഈ ഓക്ക് മരം ഡൊണാൾഡ് ട്രംപിനുള്ള എന്റെ സമ്മാനം. ഞങ്ങളെ യോജിപ്പിക്കുന്ന ബന്ധങ്ങളെപറ്റി വൈറ്റ് ഹൗസിന് ഒരു ഓർമ്മപ്പെടുത്തലാകും," എന്ന് പറഞ്ഞാണ് മാക്രോൺ ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ്, മാക്രോണും ട്രംപും സ്വർണ്ണ കോരിക ഉപയോഗിച്ച്, അവരുടെ പത്നിമാരുടെ സാന്ന്യദ്ധ്യത്തിൽ ഓക്ക് തൈ നട്ടത്. അത് സോഷ്യൽ മീഡിയയിൽ പല ഊഹാപോഹങ്ങള്‍ക്കും വഴി തെളിച്ചു. പ്രത്യേകിച്ച് ട്രംപിന്‍റെ പരിസ്ഥിതി നയങ്ങളേയും, അമേരിക്ക പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് പിൻവലിച്ചതിനെയും ഫ്രഞ്ച് പ്രസിഡന്റ് കളിയാക്കുകയാണോ ഇതുവഴി എന്ന് ചിലർ സംശയിച്ചു.

തൈ നട്ട സ്ഥലത്ത് മഞ്ഞ നിറത്തിലുള്ള പുല്ല് മാത്രമാണിപ്പോൾ കാണാനുള്ളത് എന്ന് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രം കാണിക്കുന്നു.

Comments


Page 1 of 0