// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 28, 2018 Saturday 01:10:40pm
ബിജിംഗ്: ചൈനയില്‍ സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴ് കുട്ടികളെ ഒരു യുവാവ് കുത്തിക്കൊലപ്പെടുത്തി. വടക്കൻ ചൈനയിൽ നടന്ന ക്രൂരമായ ഈ ആക്രമണത്തിൽ 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയില്‍ അടുത്തകാലത്ത് നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.
ഷാവോജിഷാൻ ഗ്രാമത്തിൽ നിന്നുള്ള ഷാവോ എന്ന പേരിൽ അറിയപ്പെടുന്ന 28-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരിൽ അഞ്ച് പെൺകുട്ടികളും, രണ്ട് ആൺകുട്ടികളുമാണ്. ഒൻപത് പെൺകുട്ടികള്‍ക്കും മൂന്ന് ആൺകുട്ടികള്‍ക്കും പരിക്കേറ്റു. കുട്ടികളുടെ വയസ്സ് പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചൈനയിലെ മിഡിൽ സ്കൂളുകളിൽ സാധാരണയായി 12-നും 15-നും ഇടയിൽ പ്രായമുള്ളവരാണ് പഠിക്കുന്നത്.
സ്കൂളിൽ വിദ്യാർഥിയായിരുന്നപ്പോൾ, തന്നെ മറ്റുള്ള കുട്ടികള്‍ സ്ഥിരമായി ഉപദ്രവിച്ചിരിന്നുവെന്നും, സഹപാഠികളെ താൻ വെറുത്തിരുന്നുവെന്നും അറസ്റ്റിലായ യുവാവു പോലീസിനോട് പറഞ്ഞു. വാൾ ഉപയോഗിച്ചാണ് കുട്ടികളെ കൊന്നതെന്നും അയാൾ പറഞ്ഞു.
ചൈനയിൽ ഇത്തരത്തിലുള്ള കൂട്ടകൊലകൾ അസാധാരണമല്ല. ഫെബ്രുവരിയിൽ ഒരു ഷോപ്പിംഗ് സെന്ററിലുണ്ടായ ആക്രമണത്തിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ കൊല്ലുകയും, 12 പേർക്ക് പരിക്കേല്പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ തെക്ക്-പടിഞ്ഞാറുള്ള ഗുസാഹോ പ്രവിശ്യയിൽ മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ഒരാൾ രണ്ടുപേരേ കൊല്ലുകയും1 8 പേരേ പരിക്കേൽപ്പിക്കുകയും ചെയ്തു.