// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  21, 2018   Saturday   12:52:35pm

news



whatsapp

ഇസ്വാറ്റിനി എന്ന പേരിലാണ് ആഫ്രിക്കൻ രാജ്യമായ സ്വാസിലാന്‍ഡ് ഇനി മുതൽ അറിയപ്പെടുക. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, സ്വാസിലാൻഡിലെ രാജാവ് പ്രഖ്യാപിച്ചതാണ് രാജ്യത്തിന്റെ പേരിലുള്ള മാറ്റം.

"സ്വാസികളുടെ നാട്" എന്ന സ്വാസി ഭാഷയിൽ അര്‍ത്ഥമുള്ള ഇസ്വാറ്റിനി ദക്ഷിണാഫ്രിക്കക്കും മൊസാംബിക്കക്കും ഇടയിലുള്ള ചെറിയൊരു രാജ്യമാണ്‌. മറ്റു ചില രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, 60 വർഷത്തോളം ബ്രിട്ടീഷ് അധീനതയിലായിരുന്ന സ്വാസിലാന്‍ഡ്‌, 1968-ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ അതിന്റെ പേര് മാറ്റിയില്ല.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാൻസനിയിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലാണ് രാജാവ് മസ്വാറ്റി മൂന്നാമൻ പേര് മാറ്റിയതായി പ്രഖ്യാപിച്ചത്. “സ്വാസിലാന്‍ഡ് ഇപ്പോൾ അതിന്റെ യഥാർത്ഥനാമത്തിലേക്ക് തിരിച്ചെത്തിയിരിക്കയാണെന്ന് ഞാൻ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

"സ്വാതന്ത്യം ലഭിച്ചതിനുശേഷം ആഫ്രിക്കൻ രാജ്യങ്ങൾ അവ കോളനൈസ് ചെയ്യുന്നതിനു മുന്‍പുള്ള പഴയ പേരുകളിലേക്ക് തിരിച്ചെത്തിയിരിക്കയാണ്. അതിനാല്‍ ഇനി മുതൽ ഈ രാജ്യം ഔദ്യോഗികമായി ഇസ്വാറ്റിനി എന്ന പേരിൽ അറിയപ്പെടും, " അദ്ദേഹം പ്രഖ്യാപിച്ചു സ്വാസിലാന്‍ഡ്‌ സ്വാസിഭാഷയുടെയും ഇംഗ്ലീഷ് ഭാഷയുടെയും സങ്കരമായത് കൊണ്ട് ചില പൗരന്മാര്‍ക്ക് ആ പേര് തീരെ രസിച്ചിരുന്നില്ല.

Comments


Page 1 of 0