// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 20, 2018 Friday 02:41:33pm
ടെല്‍ അവിവ്: സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ വധിക്കാന്‍ ഇസ്രയേൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരിക്കുന്നു. അമേരിക്കൻ സൈനിക ആക്രമണത്തെ ഭയന്ന് അൽ-അസദ് ഒരു റഷ്യൻ സൈനിക സംഘത്തോടൊപ്പം പ്രസിഡന്റ് കൊട്ടാരം വിട്ടു പോയതായി ഇസ്രേല്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശം വഴി പോവുമ്പോൾ എല്ലാ റഷ്യൻ വിമാനങ്ങളും മുൻകരുതൽ സ്വീകരിച്ചിരിക്കണമെന്ന് റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി (റോസാവത്ഷ്യിയ) മുന്നറിയിപ്പ് നൽകിയിരുന്നതായി ടാസ് ന്യൂസ് ഏജൻസി പറഞ്ഞു.
അടുത്ത 72 മണിക്കൂറുകളിൽ നടന്നേക്കാവുന്ന ആക്രമണം റേഡിയോ നാവിഗേഷൻ സംവിധാനങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഭയന്ന് പ്രദേശത്ത് സഞ്ചരിക്കുന്ന വിമാനങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് അന്താരാഷ്ട്ര എയർ ട്രാഫിക് കൺട്രോൾ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രദേശത്തുള്ള സംഘർഷങ്ങൾ കാരണം സിറിയൻ എയർ, ലെബനന്‍റെ മിഡിൽ ഈസ്റ്റ് എയർലൈൻസ് എന്നിവ ഒഴികെ മിക്ക വിമാന കമ്പനികളും സിറിയയിലൂടെ പോവുന്നത് ഒഴിവാക്കിയിട്ടുണ്ട്.