PERSPECTIVES

സതീശന് സന്തോഷം കൊണ്ട് ഒന്ന് തുള്ളിച്ചാടാൻ തോന്നി.2 വർഷമായി നാട്ടിൽ പോയിട്ട്,ഈ മാർച്ചിൽ പോവാനിരുന്നതാ അപ്പോഴാണ് കൊറോണ ഓട്ടോറിക്ഷയും പിടിച്ച് വന്നത്.യാതൊരു ആതിഥ്യ മര്യാദയും ഇല്ലാത്ത വർഗ്ഗം,അല്ലാതെ എന്ത് പറയുവനാണെന്നെ!!!?

ഭാര്യയും പെങ്ങന്മാരും തന്ന ലിസ്റ്റിലെ സാധനങ്ങളും കുറച്ച് ചോക്ലേറ്റും ബെന്നിക്കും വിനുവിനും ഓരോ മൊബൈലും പിന്നെ അല്ലറ ചില്ലറ സാധങ്ങളുമെല്ലാം പാക്ക്‌ ചെയ്തത് ഉന്തി തള്ളി കട്ടിലിന്റെ അടിയിൽ കയറ്റിയ അന്നു ഉളുക്കിയ നടുവാണ്!!!!ഇപ്പൊൾ നടക്കുന്നത് ചതുകോ പതുകോ എന്നു പറഞ്ഞാണ്.പോവാനിരുന്നതിന്റെ തലേന്നാണ് ഇടിത്തീ പോലെ ലോക് ഡൗണും ഫ്ലൈറ്റ് നിർത്തിയതും,പിന്നെ ഓരാഴിച്ച അടൂർ ഗോപാലകൃഷ്ണന്റെ പടം പോലെയായിരുന്നു.ആകെപ്പാടെ ഒരു നിസംഗത.അവാർഡ് പടം മാറി ഷാജി കൈലാസിന്റെ പടം ആവാൻ അധികം നാൾ കാത്തിരിക്കേണ്ടി വന്നില്ല.

ഒരു ദിവസം ജോലി കഴിഞ്ഞ് റൂം മേറ്റ് രാമേട്ടൻ വന്നത് പനിയും ചെറിയൊരു ശ്വാസം മുട്ടലും ആയിട്ടായിരുന്നു.കൊറോണ അതിന്റെ പണി തുടങ്ങിയെന്ന് ഞങ്ങൾ അഞ്ചു പേർക്കും ഒരേ പോലെ മനസ്സിലായി.ഭയത്തിന് പകരം ജാഗ്രതയാണ് വേണ്ടതെന്ന് മനസ്സ് മന്ത്രിച്ചു.പിന്നെ ഒന്നും നോക്കീല മാസ്ക്, ഗ്ലൗസ്, ഡറ്റോൾ, സാനിടൈസർ തുടങ്ങിയ എല്ലാ ആയുധങ്ങളും ഒരുക്കി ഞങൾ അങ്കത്തിന് തയ്യാറായി.

സർവ്വ പിന്തുണയും നൽകി രമെട്ടെനെ ആംബുലൻസിൽ കയറ്റി ഐസോലേഷൻ വാർഡിലേക്ക് യാത്രയാക്കി.പിന്നെ അന്നു മുതൽ ഇന്നു വരെ ആ ഒറ്റ കിടപ്പുമുറിയും ശുചീകരണ മുറിയും അടുക്കളയും മൊക്കെ ഡെടോളിൽകുളിച്ചങ്ങനെ പുളകിതാരായി.വസ്ത്രങ്ങളും മാസങ്ങളായി അലക്കാത്ത ബെഡ്ഷീറ്റ്ഉം എല്ലാ ദിവസവും തങ്ങൾക്ക് കിട്ടുന്ന ചൂട് വെള്ളത്തിൽ കുളിയും ഡെടോൾ പൂശിയുള്ള ഉണക്കവും കണ്ട് കണ്ണ് തള്ളിയിരപ്പായി.ആഹാ.. "ആകെ ഒരു പുതു മണം"!!

അതിലും വലുതായിരുന്നു ആ അഞ്ചു മനുഷ്യ ജീവികളുടെ സ്ഥിതി. ഉറങ്ങുമ്പോഴും ഉണരുമ്പോളും മുഖത്ത് ഇരിക്കുന്ന മാസ്ക് കാരണം കണ്ണിനുതഴോട്ട്‌ നന്നായിട്ടങ്ങു വെളുത്തു.മസ്കിന്റെ ഡിസൈനർ ശരിയല്ല എന്നാണ് എന്റെ ഒരിത്.മുഖം മൊത്തമുള്ള മാസ്ക് കണ്ണിന്റെ സ്ഥാനത്ത് രണ്ടു ദ്വാരം അങ്ങനെ ആയിരുന്നേൽ ഒരു ഫെയർനെസ് ക്രീമും ഇല്ലാതെ അങ്ങ് വെളുക്കാമായിരുന്നു.എന്നും രാമെട്ടനെ വിളിച്ച് ആത്മവിശ്വാസത്തിന്റെ മരുന്ന് മൂന്ന് നേരം ഇടതടവില്ലാതെ നൽകാനും ഞങൾ മറന്നില്ല.കൃത്യം 14 ദിവസത്തിന് ശേഷം രാമേട്ടൻ പുതിയ ഒരാളായി തിരിച്ച് വന്നു.ആകെ വെളുത്തു തുടുത്തിരുന്നു.ഞങൾ ആണെകിൽ ഭാരവും കുറഞ്ഞ് സനിടൈസറും സോപ്പും മാറി മാറി ഇട്ട് കൈയും തേഞ്ഞ് ബ്ലാക് ആൻഡ് വൈറ്റ് മുഖവും ആയി രാമേട്ടനെ അസൂയയോടെ നോക്കി.അന്നാദ്യമായി കോറോണയെ ഞങൾ കുറച്ചെങ്കിലും സ്നേഹിച്ച് പോയി.

അപ്പോളാണ് ഞങൾ അഞ്ചു പേരെയും ഞെട്ടിച്ചു കൊണ്ട് രാമെട്ടാനാ നഗ്ന സത്യം പുറത്ത് വിട്ടത്.ഒരു മരുന്ന് പോലും രാമേട്ടൻ ഇത് വരെ കഴിച്ചിട്ടില്ലാത്രേ!!!ഞങൾ നൽകിയ മരുന്നാണെത്രെ രാമെട്ട്‌ന് കൊറോണയെ തുരത്താൻ ശക്തി നൽകിയത്. അന്നാദ്യമായി പ്രീ ഡിഗ്രീ കഴിഞ്ഞ് എംബിബിഎസ്‌ ന് പോവാതിരുന്നതിന് പത്തിൽ തോറ്റ ഞാൻ ആത്മാർത്ഥമായി പരിതപിച്ചു.

അങ്ങനെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഞാനും രാമെട്ടനും നാട്ടിലേക്ക് പോകുവാൻ തയ്യാറായി.കട്ടിലിന്റെ അടിയിൽ നിന്ന് പെട്ടി വലിച്ച് കയറ്റിയപ്പോൾ നടുവ് ശരി ആയത് പോലെ തോന്നി.എയർപോർട്ടിൽ നിന്ന് കൂട്ടുകാർക്കും അളിയന്മാർക്കുമുള്ള കുപ്പി വാങ്ങിക്കാൻ ഞങൾ രണ്ടുപേരും മറന്നില്ല.

എല്ലാ വർഷവും നാട്ടിൽ പോവുമ്പോൾ ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്ന് ആഗ്രഹിക്കാറുണ്ട്.വീട് വെച്ചതും പെങ്ങാൻമരുടെ കല്യാണവും കുഞ്ഞ് കൂട്ടി പരതീനങ്ങളും ഒടുവിൽ സ്വന്തം കല്യാണവും കഴിഞ്ഞപ്പോൾ ബാങ്കിന് അത്യാവശ്യം ക്യാഷ് അങ്ങോട്ട് കൊടുക്കാൻ ഉണ്ട്.നാട്ടിൽ എത്തിയാൽ ഓരോ പുതിയ ആവിശ്യങ്ങളുടെ ലിസ്റ്റ് തന്നെ ഉണ്ടാവും.

ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ നാട്ടിൽ എത്തിയാൽ ഉണ്ടാവുന്ന പുകിലുകൾ ഓർത്ത് സതീശന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.നാട്ടിൽ എത്തിയിട്ടും ദൂരെന്ന് ഒരു നോക്ക് കാണാൻ തന്റെ ഭാര്യയും പെങ്ങന്മാരും അളിയന്മരും മറ്റു ബന്ധുമിത്രാതികളും തന്റെ കൂട്ടുകാരും കാത്ത് നിൽക്കുന്നത് ഓർത്തിട്ട്‌ സതീശൻ ധൃതങ്കപുളകിതനായി.താൻ ക്വറാന്റിനിൽ കിടക്കുമ്പോൾ അവരൊക്കെ നാളുകൾ എണ്ണി ആവും നീക്കുക. അല്ലെങ്കിൽത്തന്നെ തന്നെ കാണാതെ ചോറ് ഇറങ്ങരില്ല എന്നാണ് ഭാര്യയുടെ പരാതി. പെങ്ങന്‍മ്മരാവട്ടെ താൻ വന്നാൽ ഏട്ടൻ ഒരു പിടി വാരി തന്നാലെകഴിക്കൂ എന്ന വാശിക്കരാണ്. അളിയന്മരുടെ കാര്യം പിന്നെ പറയണ്ട,കുപ്പി പൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ ഒരു വയറ്റിന്ന് വന്നിലാലോ അളിയാ..എന്നു പറഞ്ഞു വലിയ വായിൽ കരച്ചിലാണ്.

എന്താണെന്ന് അറിയില്ല ടിക്കറ്റ് ശരിയായി എന്ന് പറഞ്ഞ് ശേഷം പിന്നെ ആരെയും വിളിച്ചിട്ട് കിട്ടീലാ..തനിക്ക് വേണ്ടി 5 സ്റ്റാർ Quarantine ഒരുക്കുന്ന തിരക്കിലായിരിക്കും എന്നു ഓർത്ത് വീണ്ടും പുളകിതാനായി.

എയർപോർട്ടിന് ഒരു ടാക്സി എടുത്ത് തറവാടിന്റെ മുന്നിൽ എത്തി കുറെ ഹോൺ അടിച്ചു,എല്ലാവരും ഇറങ്ങി വന്നു.ഗേറ്റ് തുറക്കാതെ അവർ പറഞ്ഞു."ഇങ്ങോട്ട് കയറാൻ പറ്റില്ല".അന്തം വിട്ട സതീശൻ വീടിനടുത്തുള്ള ചായ്പ്പിൽ തല ചായ്ക്കാൻ ഒരിടതിനായി കെഞ്ചി."അതൊന്നും പറ്റില്ല പ്രവാസികളെ കണ്ടാലേ കൊറോണ വരും ഞങ്ങളെ കൊലക്ക് കൊടുക്കാതെ പോകുന്നുണ്ടോ ഇവിടുന്ന്",പെങ്ങൾ മൊഴിഞ്ഞു.

"നമ്മുടെ പൂട്ടിയിട്ടുള്ള വീടില്ലെ?? അതിന്റെ കീ ഇങ്ങോട്ട് തരൂ..ഞാൻ അവിടെ നിന്നോളം."""സതീശന് കൊറോണ വന്നു എന്തെങ്കിലും പറ്റിയാൽ പിന്നെ ആ വീട്ടിൽ രെന്റിന് പോലും ആരെയും കിട്ടില്ല.."അമ്മാവൻ പറഞ്ഞു.ഒരേ വയറ്റിൽ പിറക്കാൻ പറ്റാത്ത സങ്കടം ഉള്ളിൽ ഒതുക്കി അളിയൻ പറഞ്ഞു "വല്ല ഹോട്ടലിലും റൂം എടുത്തോളൂ"..അവസാന അശ്രയത്തിനായി ഭാര്യയെ നോക്കി.. അവൾ നെറ്റിയിൽ കട്ടിയിൽ വരച്ച സിന്ദൂരത്തോടെ പറഞ്ഞു,"21 ദിവസം എവിടേലും പോയി നിന്നിട്ട് വാ മനുഷ്യാ"..നിന്ന നില്പിൽ ഭൂമി പിളർന്ന് പോകുന്ന പോലെ തോന്നി സതീശന്.അവരൊക്കെ തിരിച്ച് വീട്ടിൽ കയറി പോയത് പോലും സതീശൻ അറിഞ്ഞില്ല.

പിന്നെ ബോധം വന്നപ്പോൾ കൂട്ടുകാരുടെ നമ്പറിൽ വിളി തുടങ്ങി.പലരും കോൾ എടുത്തില്ല,ബെന്നിയും വിനുവും മുട്ടാപോക്ക്‌ നയം പറഞ്ഞ് ഒഴിവാക്കി. കട്ട് ചെയ്യുമ്പോൾ പറയുന്നത് കേട്ടു ആ സതീശൻ കൊരോണയാ വിളിച്ചത്.നെഞ്ച് തകർന്നു പോയി.പിന്നെ ഒന്നും നൊക്കീല, രാമേട്ടന്െ വിളിച്ചു. പറയേണ്ട താമസം രാമേട്ടന്റെ വീട്ടിലേക്ക് ക്ഷണം കിട്ടി 21 ദിവസം ഞാനും raamettanum അവരുടെ വീട്ടിൽ Quarantine ആഘോഷിച്ചു.രാമേട്ടന്റെ ഭാര്യ ഭക്ഷണം വീട്ട്‌ പടിക്കൽ വെച്ച് ഞങ്ങളെ സത്‌കരിച്ചു.

21ആം ദിവസം quarantine num കഴിഞ്ഞ് covid ടെസ്റ്റിന്റെ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ആയി തറവാടിന്റെ മുന്നിൽ സുരേഷ് ഗോപി സ്റ്റൈലിൽ ഇറങ്ങി.കുടുംബക്കാരും കൂട്ടുകാരും സ്വീകരിക്കാൻ ഉണ്ടായിരുന്നു.നിറഞ്ഞ പുഞ്ചിരിയോടെ അവർക്കിടയിലെക്ക്‌ ഇറങ്ങി ചെന്ന്, കൊണ്ട് വന്ന പെട്ടി പൊട്ടിച്ചു.

നീ കുപ്പി മറന്നില്ല അല്ലേ??കൂട്ടുകാർ ആവേശം പൂണ്ടു.ചിരിച്ച് കൊണ്ട് പറഞ്ഞു "അളിയാ സാധനം ഫോറിനാ,ഒരു 1500 രൂപ തന്നേക്ക് ഒരു കുപ്പി തരാം.പിന്നെ നീ പറഞ്ഞ മൊബൈൽ ഒരു 7000 രൂപ വരും അത് ഉണ്ടെങ്കിൽ നീ എടുത്തോ.അല്ലെങ്കിൽ ആ മൊബൈൽ ഷോപ്പിലെ സുരേഷ് എടുത്തോളും".ഇത് കേട്ട് എല്ലാവരുടെയും കണ്ണ് പുറത്തേക്ക് തള്ളി ഇപ്പൊൾ വീഴും എന്ന പരുവത്തിലായി.പിന്നെ അളിയനോടായി പറഞ്ഞു"കഴിഞ്ഞ തവണ കൊണ്ടുവന്ന മൊബൈലിന്റെ പൈസ വൈകാതെ തരണം കേട്ടോ"".അവരുടെ കണ്ണ് ഇപ്പൊൾ പൂർണമായും താഴെ വീണെന്ന് തോന്നി.

ഹാളിൽ നിന്ന് ഒരു ശൃംഗാര ചിരിയുമായി വന്ന ഭാര്യയോട് പറഞ്ഞു"ഇതിൽ നിന്ന് എന്ത് എടുത്താലും ബില്ല് അടയ്ക്കണം,paytm,ഗൂഗിൾ പേ ഡയറക്ട് ട്രാൻസ്ഫർ ഏതായാലും നോ പ്രോബ്ലം".കേൾക്കേണ്ട താമസം അവൾ‌ മുഖം വീർപ്പിച്ച് ഓടി പോയി.കൊഞ്ചി വന്ന പെങ്ങന്മാരെ നോക്കി പുഞ്ചിരിച്ച് ഒരു ബുക്ക് എടുത്ത് കൊടുത്ത് കൊണ്ട് പറഞ്ഞു "എല്ലാവരുടെയും കണക്ക് ഇതിൽ ഉണ്ട്,പെട്ടെന്ന് എല്ലാം തീർക്കണം".പെങ്ങന്മാരും അളിയന്മരും നിന്ന നില്പിൽ അപ്രത്യക്ഷരായി.

മുഖത്ത് വിടർന്ന പുഞ്ചിരിയോടെ മനസ്സിൽ പറഞ്ഞു.ഇത് പഴയ പ്രവാസി അല്ല,അൽ പ്രവാസി.


ഈയുഗം