ഈയുഗം ന്യൂസ്
March 11, 2025 Tuesday 12:16:48am
ദോഹ: ഖത്തറിൽ രണ്ട് ദിവസം മുമ്പ് പെയ്ത മഴയ്ക്ക് ശേഷം 21.4 ലക്ഷം ഗാലണിലധികം മഴവെള്ളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തതായി മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. കനത്ത മഴ കാരണം ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു.
തുടർച്ചയായ 36 മണിക്കൂറിനുള്ളിലെ പ്രവർത്തനങ്ങളിലൂടെയാണ് വെള്ളം നീക്കം ചെയ്തത്.
ഞായറാഴ്ച രാവിലെ 6:00 മണിക്ക് ആരംഭിച്ച വെള്ളം നീക്കം ചെയ്യൽ പ്രക്രിയ തിങ്കളാഴ്ച വൈകുന്നേരം 6:00 വരെ തുടർന്നു, 82 ടാങ്കറുകളും 10 പമ്പുകളും ഇതിനായി ഉപയോഗിച്ചു.
219 തൊഴിലാളികൾ ഇതിനായി ജോലി ചെയ്തു.
വിവിധ മുനിസിപ്പാലിറ്റികൾ, അഷ്ഗാൽ, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഏജൻസികൾ എന്നിവ പ്രവർത്തനങ്ങളിൽ സഹകരിച്ചു.
3.78 ലിറ്ററാണ് ഒരു ഗാലൺ.