// // // */
ഈയുഗം ന്യൂസ്
February 09, 2025 Sunday 12:49:57am
ദോഹ: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ മിഡില്‍ ഈസ്റ്റ് റീജിയന്റെ 'ഹെല്‍ത്ത് ഫോർ ഓൾ' എന്ന പദ്ധതിയുടെ ഭാഗമായി WMF ഖത്തർ ഘടകം വാക്കത്തോൺ സംഘടിപ്പിച്ചു.
ദോഹയിലെ മുംതസ പാർക്കിൽ സംഘടിപ്പിച്ച വാക്കത്തോണിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ 200ൽ പരം ആളുകൾ പങ്കെടുത്തു.
കിംസ് ഹെൽത്ത്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിറ്റേഷൻ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട WMF ME KIMS HEALTH WALKATHON QATAR 2025 ഉം ഖത്തർ കായിക ദിനാഘോഷവും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്‌മാനും വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ശ്രീ പൗലോസ് തെപ്പലയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
വാക്കത്തോൺ പ്രചാരണാർത്ഥം ഖത്തറിൽ എത്തിയ WMF മിഡിൽ ഈസ്റ്റ് റീജിയൻ ഹെൽത്ത് കോർഡിനേറ്റർ Dr ലാൽ കൃഷ്ണ (ഒമാൻ), മുൻ ICC, ICBF പ്രസിഡന്റ് ശ്രീ PN ബാബുരാജ് എന്നിവർ വിശിഷ്ടാതിഥികളായ വക്കത്തോണിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ എം സി മെമ്പർ ശ്രീ ഹംസ യുസഫ് ,WMF ഗ്ലോബൽ നേതാക്കളായ ശ്രീ റിജാസ് ഇബ്രാഹിം, ശ്രീ ജയരാജ് എന്നിവരോടൊപ്പം മിഡിൽ ഈസ്റ്റ് റീജിയൻ നേതാക്കളും അണി നിരന്നു.
WMF ഖത്തർ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി ശ്രീകല പ്രകാശന്റെ നേതൃത്വത്തിൽ മെഡിറ്റേഷൻ സെഷനും സംഘടിക്കപ്പെട്ടു. WMF മിഡിൽ ഈസ്റ്റ് സെക്രട്ടറി രുഷാര റിജാസ്, ഖത്തർ കോർഡിനേറ്റർ അജാസ് അലി, സെക്രട്ടറി മൻസൂർ മൊയ്‌ദീൻ, കൺവീനർ ജാസ്മിൻ താഹിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഹെല്‍ത്ത് ഫോർ ഓൾ എന്ന പദ്ധതിയുടെ ഭാഗമായി മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും വേൽഡ് മലയാളീ ഫെഡറേഷന്റെ നേതൃത്വത്തിൽ വാക്കത്തോൺ ഉൾപ്പെടെയുള്ള ഒട്ടനവധി ആരോഗ്യ പരിപാലന പരിപാടികൾ നടന്നു വരുന്നു.