// // // */
ഈയുഗം ന്യൂസ്
December 10, 2024 Tuesday 12:45:18am
ദോഹ: ഖത്തർ പ്രവാസികളുടെ സൗഹൃദകൂട്ടായ്‌മയായ ക്യൂ മലയാളം ജനറൽബോഡിയും കൂടിയിരുത്തവും നടത്തി.
അൽ സനീം പാർക്കിൽ ചേർന്ന യോഗത്തിൽ 2024-2025 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. നവാസ് മുക്രിയകത്ത് (പ്രസിഡന്റ്), മുർഷിദ് മുഹമ്മദ് (സെക്രട്ടറി), മുഹമ്മദ് റാഫി (ട്രഷറർ), വൈസ് പ്രിസിഡന്റുമാരായി ശ്രീകല പ്രകാശൻ, സിദ്ധീഖ് കടവനാട്, ഇക്‌ബാൽ കെ പി; ജോയിൻ സെക്രട്ടറിമാരായി. ദിലീഷ് ടി ആർ, സിതാര മനോജ്, മൻസൂർ മൊയ്‌ദീൻ എന്നിവരെയും എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി അജാസ് അലി, ഷിയാസ്, രാജേഷ് കൃഷ്ണൻ, സിറാജുദ്ദീൻ, ബിന്ദു കരുൺ, ഷറഫു ജോർണിയൽ, നൗഫിറ ഹുസൈൻ, റിജാസ്, തൻസീം കുറ്റ്യാടി, ഫൈസൽ അരിക്കാട്ടയിൽ, ബദറുദ്ധീൻ സി മുഹമ്മദ്, ബേനസീർ നജീർ, മജീദ് നാദാപുരം, ഷാൻ റിയാസ് എന്നിവരെയും തെരെഞ്ഞെടുത്തു.
നവാസ് മുക്രിയകത്ത് അധ്യക്ഷനായ യോഗം ദിലീഷ് സ്വാഗതവും മുർഷിദ് നന്ദിയും പറഞ്ഞു