// // // */
ഈയുഗം ന്യൂസ്
December 07, 2024 Saturday 02:27:32pm
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വിവാഹ ചടങ്ങുകൾ ഡിസംബർ 7 ശനിയാഴ്ച നടക്കുമെന്ന് അമീരി ദിവാൻ പ്രസ്താവനയിൽ അറിയിച്ചു.
അമീറിൻ്റെ പിതാവ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെയും ഷെയ്ഖ മോസ ബിൻത് നാസർ അൽ-മിസ്‌നദിൻ്റെയും ഇളയ മകനും അമീറിന്റെ സഹോദരനുമാണ് ഷെയ്ഖ് ഖലീഫ.
അൽ-വക്റ ഫുട്ബോൾ ക്ലബ്ബിൻ്റെ ടീം മാനേജരായി സേവനമനുഷ്ഠിച്ച ഷെയ്ഖ് നാസർ ബിൻ ഹസൻ അൽതാനിയുടെ മകളാണ് വധു ഷെയ്ഖ ഫാത്തിമ ബിൻത് നാസർ ബിൻ ഹസ്സൻ അൽ താനി.
ഇന്ന് ദോഹയിലെ അൽ-വജ്ബ കൊട്ടാരത്തിൽ ഷെയ്ഖ മോസ ബിൻത് നാസർ ഒരുക്കുന്ന വിവാഹ വിരുന്നിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭാര്യ ജിൽ ബൈഡൻ പങ്കെടുക്കും.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സഹോദരൻ്റെ വിവാഹത്തോടനുബന്ധിച്ച് അമീരി ദിവാൻ അഭിനന്ദനങ്ങൾ അറിയിച്ചു.