// // // */ E-yugam


ഈയുഗം ന്യൂസ്
December  04, 2024   Wednesday   06:39:23pm

news



whatsapp

ദോഹ: ഖത്തറിൻ്റെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും രാജ്യത്തെ 20,000-ത്തിലധികം കമ്പനികളിലും പദ്ധതികളിലും ഇന്ത്യക്കാർക്ക് നിക്ഷേപമുണ്ടെന്നും ഖത്തർ വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ അഹമ്മദ് ബിൻ മുഹമ്മദ് അൽ സെയ്ദ് വ്യക്തമാക്കി.

ന്യൂഡൽഹിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന പാർട്ണർഷിപ്പ് സമ്മിറ്റ് 2024 ൻ്റെ 29-ാമത് എഡിഷനിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അൽ സെയ്ദ്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരത്തിൻ്റെ അളവ് 2020 മുതൽ 55 ശതമാനം വർധിച്ചതായും 2023ൽ ഏകദേശം 14 ബില്യൺ ഡോളറിലെത്തിയതായും മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ പങ്കാളിത്തത്തിന് ഇനിയും നല്ല ഭാവിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ചെയർമാൻ സഞ്ജീവ് പുരി, സ്വകാര്യ മേഖലാ കമ്പനികളുടെ പ്രതിനിധികൾ എന്നിവരുമായും ഡോ അഹമ്മദ് ബിൻ മുഹമ്മദ് അൽ സെയ്ദ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

Comments


Page 1 of 0