// // // */ E-yugam


ഈയുഗം ന്യൂസ്
November  30, 2024   Saturday   12:51:56am

news



whatsapp

ദോഹ: തളിപ്പറമ്പ സർ സയ്യിദ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തർ നവംബർ ഒന്ന് മുതൽ ആരംഭിച്ച മെംബർഷിപ്പ് ഡ്രൈവ് പുരോഗമിക്കുന്നു. 1967 നും 2024 നും ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളജിൽ പഠിച്ച ഖത്തറിൽ താമസിക്കുന്ന പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് “SSCOSA QATAR “.

പ്രതൃകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്,

2000 ഇൽ ആരംഭിച്ച കൂട്ടായ്മയുടെ 25 ആം വാർഷികത്തോട് അനുബന്ധിച്ച് ഖത്തറിൽ താമസിക്കുന്ന മുഴുവൻ പൂർവ വിദ്യാർത്ഥികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെംബർഷിപ്പ് ഡ്രൈവ് നടത്തുന്നത്,

അനേകം ആതുര, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്കോസ ഖത്തറിന്റെ മെംബേഴ്സ് മീറ്റ് അപ്പ് ഡിസംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ വക്ര റോയൽ പാലസ് ഹോട്ടലിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും മെംബർഷിപ്പ് രജിസ്ട്രേഷനും 77805989, 55841398 മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Comments


Page 1 of 0