// // // */ E-yugam


ഈയുഗം ന്യൂസ്
November  29, 2024   Friday   03:16:50pm

news



whatsapp

ദോഹ: സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന കമ്പനികൾക്ക് അധിക വർക്ക് പെർമിറ്റുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

സ്വദേശിവൽക്കരണ ശ്രമങ്ങളിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് അവാർഡുകൽ നൽകുമെന്നും കാബിനറ്റ് അംഗീകരിക്കുന്നതിന് മുമ്പ് സ്വകാര്യ മേഖലയുമായി കൂടിയാലോചിച്ച് മാത്രമേ സ്വദേശിവൽക്കരണ പദ്ധതിയുമായി മുമ്പോട്ട് പോവുകയുള്ളുവെന്നും തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി പറഞ്ഞു.

തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച "2025-2026 ലേക്കുള്ള സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം" എന്ന ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വദേശിവൽക്കരണം ഉറപ്പായതിനാൽ മന്ത്രാലയത്തിൽ നിന്നുള്ള വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് സ്വകാര്യ മേഖലയിലെ കമ്പനികൾ.

ഒരു കമ്പനിയുടെ വലുപ്പത്തിനനുസരിച്ച് എത്ര ഖത്തറികളെ നിയമിക്കേണ്ടി വരുമെന്നത് ഇപ്പോൾ വ്യക്തമല്ല. അതേസമയം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തടസ്സം സൃഷ്ടിക്കുകയല്ല, മറിച്ച് സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് നിയമത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് സ്വദേശിവൽക്കരണ നിയമം ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കൂ.

പരീക്ഷണ ഘട്ടം ജൂലൈയിൽ ആരംഭിച്ചതായും ഈ ഘട്ടത്തിൽ 63 സ്വകാര്യമേഖലാ സ്ഥാപനങ്ങൾ സ്വമേധയാ പങ്കെടുത്തതായും മന്ത്രി പറഞ്ഞു. എട്ട് തന്ത്രപ്രധാന മേഖലകളെയാണ് സ്വദേശിവൽക്കരണ പദ്ധതി ലക്ഷ്യമിടുന്നത്: നിർമ്മാണം, ലോജിസ്റ്റിക്‌സ്, ടൂറിസം, ഐടി, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയാണ് മേഖലകൾ.

Comments


Page 1 of 0