// // // */
ഈയുഗം ന്യൂസ്
November 27, 2024 Wednesday 06:48:48pm
ദോഹ: തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം ഖത്തർ സംഘടിപ്പിച്ച വടം വലി മത്സരം വെള്ളിയാഴ്ച വൈകുന്നേരം ഖത്തർ ഫൌണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് അരങ്ങേറി.
സ്ത്രീ-പുരുഷ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പുരുഷന്മാരുടെ 12 ടീമുകളും സ്ത്രീകളുടെ 4 ടീമുകളും പങ്കെടുത്തു.
പുരുഷ വിഭാഗത്തിൽ ഫാൽക്കൺ ഖത്തർ, SAK ഖത്തർ, ഒരുമ കൽപകഞ്ചേരി എന്നിവരും വനിത വിഭാഗത്തിൽ സ്‌പോർട്ടീവ് ഗ്രിപ്സ്റ്റേഴ്‌സ്, ഷാർപ് ഹീൽസ്, ഷീ സ്‌ക്വാഡ് സംസ്‌കൃതി എന്നിവരും വിജയികളായി.
ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും കെ.ബിഎഫ് പ്രസിഡന്റ് അജി കുരിയക്കോസ്, ഫ്രണ്ട്സ് ഓഫ് തൃശൂർ വൈസ് പ്രസിഡന്റ് ജൈനസ്, തൃശ്ശൂർ ജില്ലാ സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഷറഫ് എന്നിവർ ചേർന്നു കൈമാറി.
കാണികൾക്ക് അൽ സുൽത്താൻ പ്രീമിയം മെഡിക്കൽ സെന്ററിന്റെ നേതൃത്തത്തിൽ മെഡിക്കൽ ചെക്കപ്പും നടത്തി. പരിപാടികൾക്ക് അജയ്, ബിപിൻ,സായി,സിദ്ധിക്,നൗഫൽ എന്നിവർ നേതൃത്വം നൽകി.