// // // */
ഈയുഗം ന്യൂസ്
November 12, 2024 Tuesday 04:58:13pm
ദോഹ: ഖത്തർ മന്ത്രിസഭയിൽ മാറ്റം വരുത്തിക്കൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ചൊവ്വാഴ്ച പുതിയ ഉത്തരവ് പുറത്തിറക്കി.
താഴെപ്പറയുന്ന മന്ത്രിമാരെ നിയമിച്ചു:
ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി അൽതാനി - ഉപപ്രധാനമന്ത്രി, പ്രതിരോധ കാര്യ സഹമന്ത്രി.
ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി - സാമൂഹിക വികസന, കുടുംബ മന്ത്രി.
ലോൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ - വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി.
മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹമൂദ് - പൊതുജനാരോഗ്യ മന്ത്രി.
ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി - വാണിജ്യ വ്യവസായ മന്ത്രി.
ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽതാനി - ഗതാഗത മന്ത്രി.
ചൊവ്വാഴ്ച രാവിലെ അമീരി ദിവാനിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.