// // // */
ഈയുഗം ന്യൂസ്
November 09, 2024 Saturday 05:53:49pm
ദോഹ: ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി "Trend Setter 2024" എന്ന പേരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഹൃദ്യമായി നടന്നു.
കേരളത്തിൽ നവംബർ 13-ന് നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നതിന് ഖത്തറിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സമ്മേളനത്തിൽ ഇൻകാസ് പാലക്കാട് ജനറൽ സെക്രട്ടറി ശ്രീ ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞു. ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ.മുഹമ്മദ് റുബീഷ് അധ്യക്ഷത വഹിക്കുകയും, ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ഉപദേശക സമിതി ചെയർമാൻ ശ്രീ.ജോപ്പച്ചൻ തെക്കേക്കൂറ്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
മുഖ്യ പ്രഭാഷണം ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശ്രീ.ബഷീർ തുവാരിക്കൽ നിർവഹിച്ചു.
നാട്ടിൽ നിന്ന് എ ഐ സി സി മെംബർ ശ്രീമതി.ബിന്ദു കൃഷ്ണ, ചേലക്കര മണ്ഡലം സ്ഥാനാർത്ഥി രമ്യ ഹരിദാസ് ,പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് ശ്രീ.ഫിറോസ്‌ബാബു ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.അബിൻ വർക്കി, തൃശൂർ ഡിസിസി മുൻ പ്രസിഡന്റ് ശ്രീ ജോസ് വെള്ളൂർ എന്നിവർ ഓൺലൈനിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു .
ഇൻകാസിന്റെ വിവിധ നേതാക്കൾ പരിപാടിയിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ട്രഷറർ ശ്രീ ജിൻസ് ജോസ് പ്രോഗ്രാമിൽ നന്ദി രേഖപ്പെടുത്തി.