// // // */
ഈയുഗം ന്യൂസ്
November 07, 2024 Thursday 02:44:52pm
ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (മജെറ്റിക് മലപ്പുറം) നവംബർ 1 വെള്ളിയാഴ്ച ഐ.സി.സി അശോക ഹാളിൽ കേരളപ്പിറവി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഉച്ചക്ക് ഓണ സദ്യയോട് കൂടി തുടങ്ങിയ ആഘോഷപരിപാടികൾ മെമ്പർമാർ അവതരിപ്പിച്ച പാട്ടുകൾ കൊണ്ടും കുട്ടികളുടെ നൃത്തനൃത്യങ്ങൾ കൊണ്ടും മനോഹരമായി.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
കേരളപ്പിറവിയോടാനുബന്ധിച്ചു ഖത്തർ ഓഥേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ശ്രീ ഹുസൈൻ കടന്നമണ്ണ മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.ബി.എഫ് പ്രസിഡന്റ് ശ്രീ ഷാനവാസ് ബാവ, ഐ.എസ് സി പ്രസിഡന്റ് അബ്ദുറഹ്മാൻ, ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് നിഹാദ് അധ്യക്ഷത വഹിച്ചു,
ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചക്കൊത്ത് നന്ദിയും രേഖപ്പെടുത്തി.
ആഘോഷപരിപാടികൾക്ക് സന്ദീപ് ഗോപിനാഥ്, മുനീഷ്, സൽമാൻ മടത്തിൽ, ഷാഫി പാറക്കൽ, അഷറഫ് വാകയിൽ, ശീതൾ, ആര്യ ഉണ്ണി , നൗഫിറ ഹുസൈൻ , റഫീന മജീദ് , നസീമ ഷാഫി , ജാൻസി റാണി, സി.എ സലാം, ആഷിഖ് തിരൂർ , ഷഫീഖ് പൂളക്കൽ , ദിൽഷാദ് മേലാറ്റൂർ , സുജീർ ,അബ്ബാസ് അമ്പാടി എന്നിവർ നേതൃത്വം നൽകി.
ഖത്തറിലെ മുഴുവൻ മലപ്പുറം ജില്ലാക്കാരുടെയും കലാ സാംസ്‌കാരിക,സാഹിത്യ, സാമൂഹ്യ, ക്ഷേമ, വിദ്യാഭ്യാസ വാണിജ്യ ഉന്നമനത്തിനു ലക്ഷ്യം വെച്ച് രൂപീകൃതമായ ഈ സംഘടന ഇക്കഴിഞ്ഞ 31 മെയ് 2024 ലാണ് ഔദ്യോഗികമായി രൂപം കൊണ്ടത്.