// // // */
ഈയുഗം ന്യൂസ്
November 03, 2024 Sunday 06:11:19pm
ദോഹ: ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന്
കാലാവസ്ഥാ കേന്ദ്രം.
തിങ്കളാഴ്ച മുതൽ ബുധൻ വരെ മൂടൽമഞ്ഞ് ഉണ്ടായിരിക്കുമെന്നും രാത്രി മുതൽ
പുലർച്ചെ വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിൽ താഴെ വരെ കുറയാൻ സാധ്യതയുള്ളത് കൊണ്ട് വാഹനം
ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും താപനില ഇനിയും കുറയുമെന്നും കാലാവസ്ഥാ
വിഭാഗം അറിയിച്ചു.