// // // */
ഈയുഗം ന്യൂസ്
October 29, 2024 Tuesday 12:24:35am
ദോഹ: പാലക്കാട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയം നൂറു
ശതമാനം ഉറപ്പാണ് എന്നും, ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുന്ന ചേലക്കര
മണ്ഡലത്തിലെ ഫലം സർക്കാരിന് തിരിച്ചടിയാവുമെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന
ഉപാധ്യക്ഷൻ അബിൻ വർക്കി.
പ്രിയങ്കാ ഗാന്ധി മത്സരരംഗത്തുള്ള വയനാട് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ
മുന്നണി ഏകപക്ഷീയമായ വിജയം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.
ഒഐസിസി ഇൻകാസ് ഖത്തർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് നിയോജക
മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കഴിഞ്ഞ
ദിവസം ഖത്തറിലെത്തിയ അബിൻ വർക്കി.
സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല
ഉദ്ഘാനം ചെയ്ത കൺവെൻഷൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹബീബ് റഹ്മാൻ അധ്യക്ഷത
വഹിച്ചു, കൺവീനർ അഭിലാഷ് ചളവറ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ കെഎംസിസി പാലക്കാട്
ജില്ലാ പ്രതിനിധിയും പങ്കാളികളായി.
ജില്ലാ പ്രസിഡൻ്റ് അഷറഫ് നാസർ, ഭാരവാഹികളായ മുസ്തഫ എം.വി, മാഷിഖ് മുസ്തഫ
എന്നിവർ നേതൃത്വം നൽകിയ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ട്രഷറർ
മുജീബ് അത്താണിക്കൽ നന്ദി പറഞ്ഞു.