// // // */
ഈയുഗം ന്യൂസ്
October 28, 2024 Monday 12:25:46am
ദോഹ: കവാക്കിന്റെ (സിനി ആര്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഖത്തർ) ആഭിമുഖ്യത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ 'പൊന്നോണം 2024' സംഘടിപ്പിച്ചു.
പ്രശസ്ത അഭിനേതാവ് അജയൻ ഭരതൻ, ഫിലിം ഡയറക്ടർ ഗോപി കുട്ടിക്കൂൽ, പാലക്കാട് നാട്ടരങ്ങ് പ്രസിഡന്റ് രജിത് മേനോൻ, പരിപാടിയുടെ പ്രായോജകരായ സീ ഷോർ
ഗ്രൂപ്പ്,ഗൾഫ് മാക്സ്, ന്യൂ ഹാപ്പിബേബി, മീഡിയ പെൻ, ജെ.പി എൻ്റർടൈൻമെൻ്റ് മീഡിയ എന്നിവർ വീശിഷ്ഠതിഥികളായ ഓണാഘോഷത്തിന്റെ പൊതുസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും ജോയിന്റ് സെക്രട്ടറി വിചിത്ര ബൈജു സ്വാഗതമർപ്പിക്കുകയും ചെയ്തു.
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് കരസ്ഥമാക്കിയ ലവ് ഓക്സൈഡ്ന്റെ സംവിധായകൻ ശ്രീ. രതീഷ് ഫ്രയിം ഹണ്ടറിനെയും Cini Artist and Workers Association Short Film ഫെസ്റ്റിവലിൽ മികച്ച ബാല താരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ (Dining Table) ഷരോൺ രഞ്ജീവിനും കവാക്കിന്റെ പ്രത്യേക ഉപഹാരം നൽകി അനുമോദിച്ചു.
കവാക്കിലെ കലാകാരന്മാരുടെ സംഗീത, നൃത്ത പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. 140 ഓളം പേർ പങ്കെടുത്ത പരിപാടിക്ക് കവാക് ചെയർമാൻ ഡേവീസ് ചേലാട്ട്,
പ്രസിഡന്റ് ബദറുദ്ദീൻ, സെക്രട്ടറി ബൈജു, ട്രഷറർ മുരളീ മഞ്ഞളൂർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
ഓണാഘോഷ പരിപാടികൾ നിയന്ത്രിച്ച അരുൺപിള്ളയോടൊപ്പം വൈസ് പ്രസിഡന്റ് ശ്രീ.ജുബിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആതിര, സോയ എന്നിവരും ചടങ്ങുകൾ ഏകോപിപ്പിക്കുകയും അശ്വതി കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.