// // // */
ഈയുഗം ന്യൂസ്
October 19, 2024 Saturday 07:38:38pm
ദോഹ: ഖത്തറിലെ ഇന്ത്യക്കാർക്ക് വലിയ ആശ്വാസമായി രാജ്യത്തെ ഏതാനും പ്രമുഖ ഇന്ത്യൻ സ്‌കൂളുകളിൽ ഡബിൾ ഷിഫ്റ്റ് ആരംഭിക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സീറ്റുകളുടെ കുറവുമൂലം സ്‌കൂളിൽ പോകാൻ കഴിയാതിരുന്ന ഖത്തറിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ തീരുമാനം അനുഗ്രഹമായി.
എംഇഎസ് ഇന്ത്യൻ സ്‌കൂൾ, എംഇഎസ് അബു ഹമൂർ ബ്രാഞ്ച്, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ (ഡിഎംഐഎസ്) എന്നിവയാണ് ഉച്ചതിരിഞ്ഞ് ഷിഫ്റ്റ് ആരംഭിക്കാൻ അനുമതി ലഭിച്ച സ്‌കൂളുകൾ.
KG 1 മുതൽ 8 വരെ പ്രവേശനം നൽകാമെന്നും ഈ സ്കൂളുകൾക്ക് മോർണിംഗ് ബാച്ചിൻ്റെ അത്രയും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം എന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ സ്‌കൂളുകളിലെ സീറ്റുകളുടെ കുറവു സംബന്ധിച്ച് ഇന്ത്യൻ എംബസിയും ഖത്തർ അധികൃതരെ സമീപിച്ചിരുന്നു.
"സീറ്റുകളുടെ കുറവ് കാരണം ഒരു സ്‌കൂളിലും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ മാത്രമാണ് ഈ അനുമതി കർശനമായി നൽകിയിരിക്കുന്നതെന്ന് എംഇഎസ് സ്‌കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ ദി പെനിൻസുലയോട് പറഞ്ഞു.
ഉച്ചകഴിഞ്ഞുള്ള സെഷൻ നവംബർ 3 ന് ആരംഭിക്കുമെന്ന് എംഇഎസ് അറിയിച്ചു, ക്ലാസ് സമയം ഉച്ചയ്ക്ക് 2 മുതൽ 7 വരെ ആയിരിക്കും.
പ്രവേശനം പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ രക്ഷിതാക്കളിൽ നിന്ന് ഏകദേശം 4,000 അപേക്ഷകൾ ലഭിച്ചതായി ശാന്തിനികേതൻ സ്കൂൾ അറിയിച്ചു.
മോർണിംഗ് ഷിഫ്റ്റ് രാവിലെ 7 മണിക്ക് ആരംഭിച്ച് 12:50 ന് അവസാനിക്കും, സെക്കന്റ് ഷിഫ്റ്റ് ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 6 വരെ ആയിരിക്കുമെന്ന് ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം പറഞ്ഞു.