// // // */
ഈയുഗം ന്യൂസ്
October 15, 2024 Tuesday 01:08:54am
ദോഹ: തിരൂർ മേഖലയിലെ ഖത്തർ നിവാസികളുടെ കൂട്ടായ്‌മയായ "ക്യൂ ടീം" ഓണാഘോഷം സംഘടിപ്പിച്ചു.
ഹിലാലിലെ ഇൻസ്പയർ ഹാളിൽ നടന്ന പരിപാടിയിൽ ഓണസദ്യയും കുഞ്ഞുങ്ങളുടെ കലാപരിപാടികളും കൂടാതെ പ്രശസ്ത അക്കാദമിക് മജീഷ്യനും മെന്റലിസ്റ്റും മോട്ടിവേഷൻ ട്രെയിനറുമായ അനിൽ പരപ്പനങ്ങാടിയുടെ അതിശയിപ്പിക്കുന്ന പ്രകടനവും റിട്ടയേർഡ് എക്സൈസ് ഇൻസ്‌പെക്ടർ ടി. യൂസഫലിയുടെ ലഹരിവിരുദ്ധ ഉൽബോധനവും പരിപാടിക്ക് മിഴിവേകി.
ജാഫർ ഖാൻ, അമീൻ അന്നാര, ശരീഫ് ചിറക്കൽ,മുനീർ വാൽക്കണ്ടി, സാബിക് കുറുമ്പടി, നൗഫൽ എംപി, സാലിക് അടിപ്പാട്ട് , ഫസീല സാലിക്, റഷീദ് പരിയാപുരം ഇസ്മായിൽ അന്നാര, ഉമ്മർകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.